HOME
DETAILS
MAL
പുഴയിലെ മാലിന്യം നീക്കാന്‍ യുവാക്കള്‍ രംഗത്തെത്തി
backup
October 03 2016 | 21:10 PM
വേങ്ങര: നെഹറു യുവകേന്ദ്ര കൊളപ്പുറം നവകേരള സാംസ്കാരിക വേദിയുമായി സഹകരിച്ച് കടലുണ്ടി പുഴ ശുചീകരണം നടത്തി. കൂരിയാട് പനമ്പുഴക്കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നാലു തോണികളിലായി മുപ്പതോളം വളണ്ടിയര്‍മാര്‍ പുഴയിലെയും തീരത്തെയും മാലിന്യങ്ങള്‍ നീക്കം ചെയ്തു.
ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസലു, തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ, എ ആര് നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ലിയാക്കത്തഅലി, പഞ്ചായത്തംഗം റിയാസ് കല്ലന്, കെ സമീല്‍, കെ അബൂബക്കര്‍ സിദ്ദീഖ്, എ മുഹമ്മദ്, കെ രവികുമാര്‍, നാസര്‍ മലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."