ആതുര സേവനം സംസ്കരണത്തിന്റെ പ്രധാന വഴി: അബ്ബാസലി തങ്ങള്‍
എടപ്പാള്‍: നിരാലംബരായ രോഗികളേയും അവശത അനുഭവിക്കുന്നവരേയും പരിഗണിക്കുകയും അവര്‍ക്ക് സഹായങ്ങളെത്തിക്കുകയും ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ വഴി ജീവിതത്തില്‍ സ്വയം സംസ്കരണത്തിന് സാധ്യമാകുമെന്ന് എസ്.കെ.എസ്.എസ്.എഫ് ഇബാദ് ചെയര്മാന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
ആതുര സേവന രംഗത്ത് വിവിധ പദ്ധതികള്‍ ലക്ഷ്യമാക്കുന്ന എസ്.കെ.എസ്.എസ്.എഫ്. സഹചാരി സെന്ററിന്റെ പൊന്നാനി മേഖലാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റണ്ട് മുജീബ് അന്‍വരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി അബ്ദുല്‍ ഗഫൂര്‍ സഹചാരി കിറ്റ് ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, പുറങ്ങ് അബ്ദുല്ല മൗലവി, സയ്യിദ് അഹ് മദ് ബാഫഖി തങ്ങള്‍, വി.സെയ്ദ് മുഹമ്മദ് തങ്ങള്‍, വി.പി.ഹുസൈന് കോയ തങ്ങള്‍, ടി മൊയ്തീന് മുസ്ലിയാര്, ഖാസിം ഫൈസി പോത്തനൂര്‍, റാഫി പെരുമുക്ക്, റഫീഖ് ഫൈസി തെങ്ങില്‍, സി.കെ റസാഖ്, ജാഫര്‍ അയ്യോട്ടിച്ചിറ, ടി.കെ ഉബൈദ്, ടി അഷ്റഫ്, ആസിഫ് മാരാമുറ്റം, മേഖലാ ഭാരവാഹികളായ അന്‍വര്‍ ശഫീഉല്ല, ഇര്‍ശാദ് എ.എം.നഗര്‍, ശുഐബ് പുത്തന്‍പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."