HOME
DETAILS

ഉള്‍വനത്തിലെ ആദിവാസി കുട്ടികള്‍ എന്‍ജിനിയിറിങ് പ്രവേശനം നേടി

  
backup
October 03 2016 | 21:10 PM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f

നിലമ്പൂര്‍: ഉള്‍വനങ്ങളില്‍ വനവിഭവങ്ങളും മറ്റും ശേഖരിച്ചു നടന്നിരുന്ന ആദിവാസി കുട്ടികള്‍ എന്‍ജിനിയിറിങ് പഠനത്തിനു പ്രവേശനം നേടി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കരുളായി മുണ്ടക്കടവ് കോളനിയിലെ രാജേഷ് ഒന്നും രാധിക രണ്ടും റാങ്ക് നേടി. പ്രവേശന പരീക്ഷയെഴുതിയ 780 പേരില്‍ മലപ്പുറം ജില്ലയില്‍നിന്നു മാത്രമായി 131 ആദിവാസി കുട്ടികള്‍ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതില്‍ 83 പേരും നിലമ്പൂരിലെ ഉള്‍വനങ്ങളിലെ കോളനികളില്‍നിന്നുള്ളവരാണ്. തലശ്ശേരിയിലെ സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ടി.ടി.എഫില്‍ എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സിലാണ് ഇവര്‍ക്കു സീറ്റ് ലഭിച്ചത്. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത നേടാനായത്. മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും.
ബംഗളൂരു സെന്ററിലേക്കും മലപ്പുറം സെന്ററിലേക്കുമാണ് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ 50 റാങ്കില്‍ 23 പേരും നിലമ്പൂര്‍ മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്. നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന എന്‍ട്രന്‍സിലാണ് മേഖലയിലെ കുട്ടികള്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയത്. പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികളെ നേരത്തെ ഇത്തരത്തില്‍ തെരഞ്ഞെടുത്തിരുന്നു. പത്താംതരവും പ്ലസ് ടുവും കഴിഞ്ഞവരും 21 വയസു പൂര്‍ത്തിയായവരുമായവര്‍ക്കായാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തിയിരുന്നത്. ഗുഹാ നിവാസികളായ കരുളായി മാഞ്ചീരി ഉള്‍വനത്തിലെ ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിനോദ് ഈ അധ്യയന വര്‍ഷം കുസാറ്റില്‍ പ്രവേശനം നേടിയിരുന്നു. ചാലിയാര്‍ പെരുവമ്പാടം ആദിവാസി കോളനിയിലെ അമല്‍ ഗോവിന്ദ് എം.ബി.ബി.എസിനും പ്രവേശനം നേടിയിരുന്നു.
ഇന്നലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ യാത്രയയപ്പു നല്‍കി. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജവഹര്‍, മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടര്‍ രമാദേവി, കോഡിനേറ്റര്‍ എം. റജീന,  പ്രധാനാധ്യാപിക സൗദാമിനി തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago