ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ അര ലക്ഷം രൂപ കവര്‍ന്നു
മഞ്ചേരി: ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന അന്‍പതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. പണമടക്കുന്ന കൗണ്ടറിനു സമീപത്തുവച്ച് അന്‍പതിനായിരം രൂപ തട്ടിയെടുത്തു കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടതായാണ് പരാതി.
മഞ്ചേരിയിലെ പെട്രോള്‍പമ്പിനു സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പണവുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കൈയില്‍നിന്നാണ് പണം കവര്‍ന്നത്. നിര്‍മാണത്തൊഴിലാളിയായ അസം സ്വദേശി നജുറുല്‍ നാട്ടിലേക്കയക്കാനായി കൊണ്ടുവന്ന 50,000 രൂപയാണ് തട്ടിയെടുത്തതെന്ന് പൊലിസ് പറഞ്ഞു. പണവുമായി ബാങ്കിലെത്തിയ നജുറുല്‍ കൗണ്ടറിലെത്തി ഫോം പൂരിപ്പിക്കുന്ന സമയത്തു സഹായിക്കാമെന്നു പറഞ്ഞു സമീപത്തെത്തിയ യുവാവ് പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. നജുറുല്‍ ബഹളംവച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ബാങ്കില്‍ ഇരുപതിലേറെ ഇടപാടുകാരുണ്ടായിരുന്നെങ്കിലും കവര്‍ച്ചക്കാരന്‍ ഓടിമറയുന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
കവര്‍ച്ചക്കാരന്‍ മഞ്ചേരി ഭാഗത്തേക്കുള്ള ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലിസ് മഞ്ചേരിയും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പൊലിസ് ബാങ്കിലെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."