ഐ.എസ് ബന്ധമാരോപിച്ച് അറസ്റ്റിലായവരെ പിന്തുണച്ചെന്നത് നിഷേധിച്ച് ടി.കെ ഹംസ
പൊന്നാനി: ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവരെ പിന്തുണച്ചു സംസാരിച്ചെന്ന വാര്‍ത്ത സി.പി.എം നേതാവും മുന്‍ എം.പിയുമായ ടി.കെ ഹംസ നിഷേധിച്ചു. ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍നിന്നു കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്തവരെ അനുകൂലിച്ചു സംസാരിച്ചെന്ന വാര്‍ത്തയാണ് വിവാദമായതോടെ നിഷേധിച്ചത്.
തീവ്രവാദികളെ പിന്തുണച്ചു സംസാരിച്ചിട്ടില്ലെന്നും ഭീകരവാദത്തിന്റെ പേരുപറഞ്ഞു പാര്‍ട്ടി ഗ്രാമങ്ങളെ അക്രമിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും ടി.കെ ഹംസ പ്രതികരിച്ചു. അഭിമുഖത്തില്‍നിന്നു ചില വാക്കുകള്‍ അടര്‍ത്തിയെടുത്തു തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഐ.എസ് ബന്ധമാരോപിച്ചു ദേശീയ അന്വേഷണ ഏജന്‍സി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു നേരത്തേ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഐ.എസ് ബന്ധമാരോപിച്ച് അഞ്ചു പേരെ പാനൂരിനടുത്ത് കനകമലയില്‍നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."