കാരുണ്യവഴിയില്‍ അഞ്ചു ബസുകള്‍; ബക്കറ്റുമായി കണ്ടക്ടര്‍മാര്‍; പിശുക്കാതെ യാത്രക്കാരും
എടപ്പാള്‍: എടപ്പാളില്‍ ഇന്നലെ അഞ്ചു ബസുകള്‍ ഓടിയതു കാരുണ്യത്തിന്റെ റൂട്ടില്‍. ലിവര്‍ സിറോസിസ് ബാധിച്ചു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നിര്‍ദേശിക്കപ്പെട്ട് എറണാകുളത്തു ചികിത്സയില്‍ കഴിയുന്ന തുയ്യം കല്ലംമുക്ക് കുന്നത്തേല്‍ സുരേഷ് കുമാറിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായിരുന്നു ഈ സഹായഹസ്തം.
സിന്ദൂരം, റോഷന്‍, ഒലിയല്‍, വിഷ്ണു ബസുകളാണ് കാരുണ്യവഴിയില്‍ സഞ്ചരിച്ചത്. കളക്ഷന്‍ ബാഗിനു പകരം ബക്കറ്റുകളുമായി കണ്ടക്ടര്‍മാരെത്തിയപ്പോള്‍ യാത്രക്കാരും നാട്ടുകാരും അകമഴിഞ്ഞു സഹായിച്ചു. ബസുകളിലെ ജീവനക്കാരും സഹായസമിതി പ്രവര്‍ത്തകരും സൗജന്യമായാണ് ജോലി ചെയ്തത്.
മൂന്നു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിനു തീരാസങ്കടമായാണ് സുരേഷ് കുമാറിന് അസുഖം ബാധിച്ചത്. ഓട്ടോ ഡ്രൈവറായ സുരേഷിന് ഇതുവരെയുള്ള ചികിത്സയ്ക്കു തന്നെ സ്വന്തമായുള്ളതെല്ലാം വില്‍ക്കേണ്ടിവന്നിരുന്നു.
ഇ.പി വേലായുധന്‍ ചെയര്‍മാനായും കെ. പ്രഭാകരന്‍ കണ്‍വീനറായും രാജീവ് കല്ലംമുക്ക് ട്രഷററായും ചികിത്സീ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എടപ്പാള്‍ യൂനിയന്‍ ബാങ്കില്‍ 703202010003087 നമ്പറില്‍ അക്കൗണ്ടണ്ടും ആരംഭിച്ച് (കഎടഇ ഇീറലഡആകച 0570320) പ്രവര്‍ത്തനം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."