ഭക്ഷണംകിട്ടാതെ അവശയായ വൃദ്ധയെ പൊലിസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി
കരുവാരക്കുണ്ട്: മാനസിക വൈകല്യമുളള മകന്റെയടുക്കല്‍ ആഴ്ചകളോളം ഭക്ഷണം കിട്ടാതെ അവശനിലയിലായ വ്യദ്ധയെ പൊലിസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ഒറ്റപ്പാലത്തുള്ള മക്കളാണ് പൊലിസിന്റെ ശ്രമത്തിനൊടുവില്‍ ഇവരെ ഏറ്റെടുത്തു പരിപാലിക്കാന്‍ സമ്മതിച്ചത്.
തുവ്വൂര്‍ പാലക്കല്വെട്ടയിലെ രാധ (80) യെയാണ് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നു രക്ഷപ്പെടുത്താനായത്. മാനസിക വൈകല്യമുള്ള മകന്റെ അടുത്താണ് രാധയുടെ താമസം. വീട്ടില്‍ മറ്റാരുമില്ല. ആഴ്ചകളോളം ഭക്ഷണംകിട്ടാതെ അവശനിലയില്‍ കിടന്നിരുന്ന രാധയ്ക്കു സമീപവാസികള്‍ സഹായം എത്തിച്ചിരുന്നെങ്കിലും മാനസിക രോഗിയായ മകന് ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലനെ സമീപിച്ചത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാധയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും മകന്റെ എതിര്‍പ്പുകാരണം വിജയിച്ചില്ല. തുടര്‍ന്നു കരുവാരക്കുണ്ട് പൊലിസില്‍ വിവരമറിയിക്കുകയും എസ്.ഐ ജോതീന്ദ്രകുമാറിന്റെ നേത്യത്വത്തില്‍ രാധയുടെ കുടുംബങ്ങളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്കു മാറ്റുന്നതിനുളള നടപടി സ്വീകരിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."