HOME
DETAILS

മത സ്ഥാപനങ്ങള്‍ കൈയേറല്‍; 13ന് അരീക്കോട് പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച്

  
backup
October 03 2016 | 21:10 PM

%e0%b4%ae%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d




മലപ്പുറം: സുന്നീ പ്രവര്‍ത്തകരെ അക്രമിക്കുകയും മതസ്ഥാപനങ്ങള്‍ കൈയേറുകയും ചെയ്യുന്ന കാന്തപുരം വിഭാഗത്തെ സംരക്ഷിക്കുന്ന പൊലിസ് നിലപാടിനെതിരേ 13ന് അരീക്കോട് പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നു സമസ്ത ലീഗല്‍ സെല്‍ ഭാരവാഹികള്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാന്തപുരം വിഭാഗം നടത്തുന്ന അക്രമങ്ങളില്‍ പൊലിസ് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നെന്നും പ്രശ്‌നമുള്ള മഹല്ലുകളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പൊലിസ് അതു നടപ്പിലാക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നമുള്ള മഹല്ലു കളില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് മാര്‍ച്ച്. സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നീതി ലഭ്യമായിട്ടില്ലെങ്കില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ മഹല്ലിലെ ഭൂരിപക്ഷം പരിഗണിച്ചോ രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കിയോ മഹല്ലിന്റെ രേഖകള്‍ പ്രകാരമോ ഭരണം തീരുമാനിക്കണമെന്നാണ് സമസ്തയുടെ നിലപാട്. ഇതു ന്യായമാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമ്മതിക്കുകയും അതു നടപ്പിലാക്കുമെന്ന് അറിയിച്ചതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലിസിന് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.
ജില്ലയിലെ മുടിക്കോട്, കരുവാന്‍കല്ല്, കരിപ്പൂര്‍, കക്കോവ്, തച്ചണ്ണ, ഇരിവേറ്റി, പള്ളിക്കല്‍ ബസാര്‍, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് ഇപ്പോള്‍ പ്രശ്‌നം നിലനില്‍ക്കുന്നത്. ചാമപ്പറമ്പില്‍ ഇപ്പോഴും സുന്നീ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമം തുടരുകയാണ്. മുടിക്കോട് യാതൊരു പ്രകോപനവുമില്ലാതെ സുന്നീ പ്രവര്‍ത്തകരെ അക്രമിച്ചതിന് ദൃക്‌സാക്ഷിയായ സി.ഐ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റ് ചെയ്തു മൂന്നാം ദിവസം ഇദ്ദേഹത്തെ സ്ഥലം മാറ്റി. സംഭവത്തില്‍ പ്രതിയായ പ്രദേശത്തെ സി.പി.എം നേതാവിന്റെ മകനടക്കമുള്ളവരെ സംക്ഷിക്കുന്നതിനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. സംസ്ഥാനത്ത് 37 മഹല്ലുകളില്‍ ഇത്തരത്തില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമം നടന്നിട്ടുണ്ടെന്നും നേതാക്കള്‍ വിശദീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, പി.എ ജബ്ബാര്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago