HOME
DETAILS

മതാധ്യാപനങ്ങള്‍ തീവ്രവാദവിരുദ്ധം: അബ്ബാസലി ശിഹാബ് തങ്ങള്‍

  
backup
October 03 2016 | 21:10 PM

%e0%b4%ae%e0%b4%a4%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be


തിരൂരങ്ങാടി: ലോകത്തുള്ള മതങ്ങളെല്ലാം ശാശ്വത സമാധാനത്തിനായി സ്ഥാപിതമായതിനാല്‍ മതാധ്യാപനങ്ങളെല്ലാം തീവ്രവാദ വിരുദ്ധമാണെന്നു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. 178ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ രണ്ടാംദിനമായ ഇന്നലെ നടന്ന മതപ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ മതങ്ങളുടെ യഥാര്‍ഥ അധ്യാപനങ്ങളിലേക്ക് വിശ്വാസികള്‍ തിരികെ നടക്കേണ്ടതുണ്ടെന്നും സ്ഥാപിത ലക്ഷ്യക്കാര്‍ പടച്ചുണ്ടാക്കിയ വാദഗതികളിലകപ്പെട്ടു മതങ്ങളെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ആശങ്കാജനകമാണെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി.
യു.ജി വിദ്യാര്‍ഥി സംഘടന അസാസ് പുറത്തിറക്കിയ വിശേഷം മമ്പുറം നേര്‍ച്ച സപ്ലിമെന്റ് അബ്ബാസലി തങ്ങള്‍ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി അംഗം സിദ്ദീഖ് ഹാജി ചെറുമുക്കിനു നല്‍കി പ്രകാശനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍. യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി, ഇബ്രാഹീം ഫൈസി തരിശ് സംബന്ധിച്ചു.
ഇന്നു പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. നാളെ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. ആറിനു നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഏഴിനു മതപ്രഭാഷണ വേദി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും. എട്ടിനു ദുആ മജ്‌ലിസ് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. ഒന്‍പതിന് രാവിലെ 9.30 മുതല്‍ രണ്ടുവരെ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ മജ്‌ലിസോടെ നേര്‍ച്ചയ്ക്കു കൊടിയിറങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago