ഭൂമിയോളം ക്ഷമിക്കും; പിന്നെയും പരീക്ഷിച്ചാല്‍ തീപ്പന്തമാകും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: അവകാശ സംരക്ഷണ പോരാട്ടത്തില്‍ പിന്നോട്ടുപോയ പാരമ്പര്യം മുസ്‌ലിംലീഗിനില്ലെന്നും തീരദേശത്തു ഭരണകൂടത്തിന്റെ ഒത്താശയോടെ പൊലിസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൂരില്‍ അക്രമം നടത്തുന്ന സി.പി.എമ്മുകാരെ സമാധാനപരമായി നേരിടാന്‍ ലീഗിനു കെല്‍പ്പുണ്ട്. ഞാഞ്ഞൂലുകള്‍ക്കു മുന്നില്‍ മുട്ടുമടക്കാനാവില്ല. അക്രമികള്‍ക്ക് ഒത്താശചെയ്യുന്ന പൊലിസ് കനത്ത വിലനല്‍കേണ്ടി വരുമെന്നും മുസ്‌ലിംലീഗ് ഭൂമിയോളം ക്ഷമിക്കും, പിന്നെയും ക്ഷമ പരീക്ഷിച്ചാല്‍ ആളിക്കത്തുന്ന തീപ്പന്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങളിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, തീരദേശത്തെ മുഴുവന്‍ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായും മറ്റു ഉദ്യോഗസ്ഥരുമയും ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."