തീരദേശത്തെ അക്രമം; താക്കീതായി മുസ്ലിംലീഗ് എസ്.പി ഓഫിസ് മാര്‍ച്ച്
മലപ്പുറം: സി.പി.എം അക്രമം അവസാനിപ്പിക്കുക, തീരദേശത്തു സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫിസ് മാര്‍ച്ച് സര്‍ക്കാരിനു താക്കീതായി. പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, അഡ്വ. പി.എം.എ സലാം, അഡ്വ. യു.എ ലത്തീഫ്, അബ്ദുറഹ്മാന് രണ്ടത്താണി, ജില്ലാ ഭാരവാഹികളായ കെ. മുഹമ്മദുണ്ണിഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ ബാവ, പി. സൈതലവി മാസ്റ്റര്‍, എം.എ ഖാദര്‍, സലീം കുരുവമ്പലം സംസാരിച്ചു.
സുന്നിമഹല്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിനു നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍, പോഷകഘടകം ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."