സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതിക്ക് തുടക്കം
വടകര: ആയഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളെയും ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ആരംഭിച്ച സമഗ്ര ആരോഗ്യ ശുചിത്വ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രത്യേക ശുചിത്വ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിക്കും. വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടി തൊഴിലുറപ്പു പദ്ധതിയുമായി യോജിച്ച് നടത്തും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പ്രത്യേക മെഡിക്കല്‍ ക്യാംപ്, ആയഞ്ചേരി, തണ്ണീര്‍പന്തല്‍, തറോപ്പൊയില്‍, കല്ലേരി, മംഗലാട് പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ക്യാംപയിന് എന്നിവ നടത്തും.
ശുചിത്വ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം. നഷീദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. ഷിജില്‍ അധ്യക്ഷനായി.
സ്ഥിരംസമിതി ചെയര്മാന്മാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, റീന രാജന്, വാര്‍ഡ് മെംബര്‍മാരായ ടി. വി. കുഞ്ഞിരാമന്,
കെ. ബാബു, എ. കെ. ഷാജി, വി. സൗമ്യ, കൗല ഗഫൂര്‍, സൗദ പുതിയെടുത്ത്, വി. റസിയ, പഞ്ചായത്ത് സെക്രട്ടറി മോഹന്‍രാജ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബാലന്,
സെല്‍വകുമാര്‍, ഷാജി, രമണി, യു. വി. ചാത്തു, സി. കെ. മൂസ, മുഹമ്മദ് ഹമീദ്, ആര്. പൊക്കന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."