HOME
DETAILS
MAL
സമരക്കാരെ കോളജില്‍ പൂട്ടിയിട്ടതായി പരാതി
backup
October 03 2016 | 21:10 PM
കക്കട്ടില്‍: കെ.എ.സ്.യുവിന്റെ പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടികളെ കോളജില്‍ പൂട്ടിയിട്ടതായി പരാതി.
മൊകേരി ഗവ: കോളജില്‍ തിങ്കളാഴ്ച സംസ്ഥാനതലത്തില്‍ ആഹ്വാനം ചെയ്ത സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനികളെയാണ് പൂട്ടിയിട്ടത്.
ഒന്നര മണിക്കൂറിലേറെ ഇവര്‍ ഉപരോധത്തില്‍ കുടുങ്ങി. കുറ്റ്യാടി സി.ഐ കോളജിലെത്തി ഉപരോധക്കാരുമായി ചര്‍ച്ച നടത്തി പെണ്‍കുട്ടികളെ മോചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."