ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയണമെന്ന്
മേപ്പയൂര്‍: ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് നന്മ ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ തയാറാവണമെന്ന് എം.കെ രാഘവന്‍ എം.പി. പറഞ്ഞു.
കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം നടുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം തടയുമെന്നും ജനങ്ങള്‍ക്ക് സുന്ദര വാഗ്ധാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി ജനങ്ങളെ വിസ്മരിച്ചു. കേരളത്തില്‍ സാശ്രയ മാനേജുമെന്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ ജനകീയ കോടതിയില്‍ വന്‍ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ ദാസന്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, ഇ.അശോകന്‍, രാജേഷ് കീഴരിയൂര്‍ ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി വേണുഗോപാല്‍, ചുക്കോത്ത് ബാലന്‍ നായര്‍, ബി. ഉണ്ണികൃഷ്ണന്‍, ടി.കെ ഗോപാലന്‍, എം.എം രമേശന്‍, ഒ.കെ കുമാരന്‍, പാറോളി ശശി, എം. ഷിബു, ഇ.എം മനോജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."