HOME
DETAILS
MAL
വോയിസ് കോളിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണം: സ്വകാര്യ ടെലികോം കമ്പനികള്‍
backup
May 07 2016 | 13:05 PM
ന്യൂഡല്‍ഹി: വോയിസ് കോളിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ സംഘടനയായ സി.ഒ.എ.ഐ ആവശ്യപ്പെട്ടു. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ കൊണ്ടുവന്ന ഈ ആപ്പുകള്‍ നിയമവിരുദ്ധമാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
ടെലികോം സെക്രട്ടറി ജെ.എസ് ദീപകിന് നല്‍കിയ കത്തിലാണ് കമ്പനികള്‍ ഈ ആവശ്യമുന്നയിച്ചത്. സംഘടനയ്ക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ഈ ആപ്പിലൂടെ ഫോണ്‍വിളികള്‍ നടത്തി ടെലികോം കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.
ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍, ടെലിനോര്‍ എന്നീ കമ്പനികളും ഈ ആവശ്യം ഉന്നയിച്ച് പ്രത്യേകം കത്തുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഈ ആവശ്യത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് റിലയന്‍സ് ജിയോ പറഞ്ഞു. ബി.എസ്.എന്‍.എല്‍ ആവട്ടെ, ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തിന് കാക്കുയാണെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."