പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതായി പരാതി
കൊയിലാണ്ടി: നഗരത്തില്‍ പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതായി പരാതി. റെയില്‍വേ മേല്‍പാലത്തിന് താഴെയും ഇരു ബസ്റ്റാന്‍ഡുകള്‍ക്ക് സമീപവും, എന്‍.എച്ചിന് ഇരുവശവുമാണ് നഗരത്തില്‍ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ ജീവനക്കാര്‍ കുഴിച്ചുമൂടുന്നത്. റെയില്‍വേ മേല്‍പ്പാലത്തിന് അടിഭാഗത്ത് കുന്ന് കൂടി കിടക്കുന്ന മാലിന്യങ്ങള്‍ക്ക് മീതെ ലോറിയില്‍ ലോഡ് കണക്കിന് ചെമ്മണ്ണാണ് കഴിഞ്ഞ ദിവസം നഗരസഭ ഇറക്കിയത്. മാലിന്യ സംസ്‌കരണത്തിന് പര്യാപ്തമായ സൗകര്യമില്ലാത്തതാണ് ടൗണില്‍ പ്രധാന പ്രശ്ണമാണ്. കാല്‍ നൂറ്റാണ്ടിനടുത്ത് നഗരസഭാ ഭരണം കൈയാളുന്നവര്‍ മാലിന്യസംസ്‌കരണ വിഷയത്തില്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. രാഷ്ട്രപതിയായിരുന്ന ഡോ: എ.പി.ജെ അബ്ദുല്‍ കലാമിനെ കൊയിലാണ്ടിയില്‍ കൊണ്ട് വന്ന് ചെയ്ഞ്ച് കൊയിലാണ്ടി പദ്ധതി പ്രഖ്യാപിച്ചെങ്കിലും മാലിന്യ മുക്തനഗരമാക്കാനാകാതെ ഭരണാധികാരികളും ഉദ്യോഗസ്ഥരും കൈമലര്‍ത്തുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക്ക് കവറുകള്‍ ഉപേക്ഷിച്ച് തുണി സഞ്ചികള്‍ നടപ്പിലാക്കിയത് ഒരു പരിധിവരെ വിജയം കണ്ടിരുന്നെങ്കിലും ഇതുമായി മുന്നോട്ട് പോവാന്‍ അധികാരികള്‍ക്ക് കഴിയാത്തതാണ് നിലവില്‍ നേരിടുന്ന മാലിന്യ പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."