ടി.ഹസ്സന്‍ സര്‍വസമ്മതനായ കമ്മ്യൂണിസ്റ്റുകാരന്‍
ഫറോക്ക് : ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചു നിന്ന വ്യക്തിത്വമായിരുന്നു ടി.ഹസ്സന്‍. മികച്ച ഭരണാധികാരിയും ബേപ്പൂരിന്റെ ജനകീയ മുഖവുമായിരുന്നു അദ്ദേഹം.
പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച ഹസ്സന്‍ കലാ-കായിക പ്രേമിയും അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. കക്ഷി ഭേദമന്യ നാടിന്റെ കാവലാളും കാരണവരുമായി നിന്ന അദ്ദേഹത്തിനു തര്‍ക്കങ്ങളെ ഒത്തുതീര്‍പ്പ് നടത്തിയിരുന്നു
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായും ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേപ്പൂര്‍ പഞ്ചായത്ത് കോര്‍പ്പറേഷന്റെ ഭാഗമായി മാറിയപ്പോള്‍ മാത്തോട്ടം ഡിവിഷനില്‍ നിന്നും കൗണ്‍സിലറായും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചു.
ബേപ്പൂരിലെ ഉരുപ്പണിക്കാരെയും ബോട്ട് നിര്‍മ്മാണ തൊഴിലാളികളെയും ആദ്യമായി സംഘടിപ്പിച്ചു കല്‍പ്പാത്ത് തൊഴിലാളി യൂണിയനുണ്ടാക്കി. ഈ സംഘടന പിന്നെ വെസല്‍ വര്‍ക്കേഴ്‌സ് യൂണിയനായി മാറിയപ്പോള്‍ ഇതിന്റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ബേപ്പൂര്‍ തുറമുഖം , ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയുടെ വികസനത്തിനു നേതൃപരമായ പങ്കുവഹിച്ച ഹസ്സന്‍ മീഞ്ചന്ത റെയില്‍വെ മേല്‍പ്പാലത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ പ്രവര്‍ത്തിച്ചു.
അവിഭക്ത കമ്മ്യൂണിസിറ്റ് പാര്‍ട്ടിയുടെ തിരൂരങ്ങാടി താലൂക്ക് കമ്മറ്റി അംഗമായി ഇദ്ദേഹം 1960ലാണ് പാര്‍ട്ടി അംഗമാകുന്നത്. പാര്‍ട്ടി ബേപ്പൂര്‍ ബ്രാഞ്ച് സെക്രട്ടറി, വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പം ചേരുകയായിരുന്നു.
വിയോഗ വാര്‍ത്തയറിഞ്ഞു ബേപ്പൂര്‍ ബസ് സ്റ്റാന്റിനു മുന്‍വശത്തെ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണെത്തിയത്. മുന്‍ മന്ത്രിമാരായ ടി.കെ.ഹംസ, എം.ടി.പത്മ, എ.പ്രദീപ് കുമാര്‍ എം.എല്‍.എ,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,
ഡെപ്പ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി.മായിന്‍ ഹാജി, ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, മണ്ഡലം പ്രസിഡണ്ട് എന്‍.സി അബ്ദുള്‍ റസാക്ക്, ടി.പി.ദാസന്‍, കെ.കെ.ലതിക, എം.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, അഡ്വ.കെ.വി.സലാഹുദ്ദീന്‍, എം.ഗിരീഷ്, വാളക്കട ബാലകൃഷ്ണന്‍, സി.പി.മുസാഫര്‍ അഹമ്മദ്, അഡ്വ.എം.രാജന്‍, അഡ്വ.എം.വീരാന്‍കുട്ടി, അഡ്വ.പി.എം.നിയാസ്, ഉഷാദേവി ടീച്ചര്‍, ഫറോക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ വി.മുഹമ്മദ് ഹസ്സന്‍, ആദം മുല്‍സി എന്നിവര്‍ വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."