മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്: ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കണമെന്ന്
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് നാലുവരിപാത കിഫ്ബിയിലെ ആദ്യ പ്രൊജക്ടായി പൂര്‍ത്തിയാക്കുമെന്ന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിലൂടെ (കിഫ്ബി) റോഡ് വികസനം യഥാര്‍ഥ്യമാക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്.
തുടര്‍ന്ന് റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ 284 കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പിനും എം.എല്‍.എ. സമര്‍പ്പിച്ചിരുന്നു. 60 കോടിയുടെ പ്രവൃത്തിയാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇതുവരെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല.
വിഷയത്തില്‍ അടിയന്തര നടപടിയുണ്ടാകമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന് അധ്യക്ഷനായി.
അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, സാബു കെ. ഫിലിപ്പ്, പ്രദീപ് മാമ്പറ്റ, എം.ടി. തോമസ്, എ.കെ. ശ്രീജന്, കെ.പി. വിജയകുമാര്‍, പി.എം.എ. നാസര്‍, കെ. സത്യനാഥന്, പി. സദാനന്ദന് മാസ്റ്റര്‍, അഡ്വ എം.കെ. അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."