ഭാഷ വേര്‍തിരിവുകളില്ലാതാക്കി കൂട്ടിയിണക്കുന്ന കണ്ണി: സമദാനി
കോഴിക്കോട്: എല്ലാ വേര്‍തിരിവുകളും ഇല്ലാതാക്കി സമൂഹത്തെ പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഭാഷയെന്ന് അബ്ദുസ്സമദ് സമദാനി. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു ഹിന്ദിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍നസ്സ് അവന്യുവില്‍ സംഘടിപ്പിച്ച 'മതേതരത്വത്തിന്റെ ഉര്‍ദു' സെമിനാര്‍ ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവ ഐക്യത്തിന്റെ വാഹകരായി എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഭാഷ. ജനങ്ങളില്‍ നിന്നാണ് ഭാഷയുണ്ടാകുന്നത്. വൈവിധ്യങ്ങളെ നിലനിര്‍ത്താന്‍ ഭാഷകള്‍ക്ക് കഴിയും. ഒരാള്‍ ഉപജീവനം കണ്ടെത്തുന്നത് ഭാഷയിലൂടെയാണ്. അത്തരത്തില്‍ ഭാഷ പൊതുസ്വത്താണ്. ഒരോ ഭാഷക്കും മതത്തിനും സംസ്‌കാരമുണ്ട്. ഒരു ഭാഷയും ഒരു മതത്തിന്റെയും സ്വന്തമല്ല. അതു മാനവരാശിയുടെ പൊതുസമ്പത്താണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തണം. എല്ലാവരെയും അന്യനായി കാണുന്ന മറ്റു സമുദായത്തിലുള്ളവരെ വേര്‍തിരിക്കുന്ന അപരന്മാരെ ഉണ്ടാക്കുന്ന സാഹചര്യത്തെ മറികടക്കാനുള്ള കൂട്ടായ്മ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
അന്‍ജുമന്‍ ട്രഷറര്‍ പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. പി.കെ അബ്ദുല്‍ ഹമീദ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ഡോ. അബൂബക്കര്‍, എന്‍. മൊയ്തീന്‍കുട്ടി, കെ.പി ശംസുദ്ദീന്‍, അഹമ്മദ്കുട്ടി കളത്തില്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. പി.കെ.സി മുഹമ്മദ്, പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ടി. മുഹമ്മദ് മാസ്റ്റര്‍, അബുല്‍ഹൈര്‍ മൗലവി, ഡോ. പി.കെ അബ്ദുല്‍ ഹമീദ് സംസാരിച്ചു.
എ.ടി.യു ജനറല്‍ സെക്രട്ടറി ഡോ. കെ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും സി.എം ലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."