സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം
കോഴിക്കോട്: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ടാഗോര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് അവസാനിക്കും. ആറിനു വൈകിട്ട് നാലിന് കോഴിക്കോട് സിറ്റിയില്‍ നാലു കേന്ദ്രങ്ങളില്‍ നിന്നു പ്രകടനം ആരംഭിക്കും. സി.ഐ.ടി.യു ജില്ലാ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കുന്ന പ്രധാന പ്രകടനം മുതലക്കുളത്തു നിന്ന് ആരംഭിക്കും.
ആര്‍.ഡി.ഒ ഓഫിസ്-ബി.ഇ.എം സ്‌കൂള്‍ റോഡ്-സി.എച്ച് ഓവര്‍ ബ്രിഡ്ജ്-ബീച്ച് റോഡ് വഴി കടപ്പുറത്തെത്തും. രണ്ടാമത്തെ പ്രകടനം ഇ.എം.എസ് സ്റ്റേഡിയത്തിനു പടിഞ്ഞാറ് ശ്രീകണ്‌ഠേശ്വര ക്ഷേത്ര റോഡില്‍ നിന്നും മൂന്നാമത്തെ പ്രകടനം കടപ്പുറം സ്വാതന്ത്രസമര രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നും നാലാമത്തെ പ്രകടനം ക്രിസ്ത്യന്‍ കോളജിന് സമീപത്തു നിന്നും ആരംഭിച്ച് കടപ്പുറത്തെത്തും. ആറിന് വൈകിട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."