HOME
DETAILS

അപകടക്കെണിയൊരുക്കി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

  
backup
October 03 2016 | 22:10 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b




കോഴിക്കോട്: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളിലും ഡാം സൈറ്റുകളിലും അപകടം പതിയിരിക്കുന്നു. ജില്ലയിലെ അരിപ്പാറ വെള്ളച്ചാട്ടം, പതങ്കയം, തുഷാരഗിരി, ജാനകിക്കാട്, കടന്തറപ്പുഴ, കക്കയം, കരിയാത്തന്‍ പാറ, വയലട തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഒഴിവുദിവസങ്ങളില്‍ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഇത്തരം കേന്ദ്രങ്ങളിലില്ല. പ്രകൃതിരമണീയമായ ഇത്തരം കേന്ദ്രങ്ങള്‍ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്താണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വലിയ വെള്ളച്ചാട്ടങ്ങളും കൊടും കാടും അപകടം പതിയിരിക്കുന്ന വലിയ കയങ്ങളുമുള്ള പ്രദേശങ്ങളാണ് ഇവയിലധികവും. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും അശ്രദ്ധയോടെയുമാണ് പലരും ഇവിടേക്കെത്തുന്നത്.
 പ്രദേശവാസികളുടെ മുന്നറിയിപ്പ്  അവഗണിച്ച് വെള്ളത്തിലേക്കിറങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. കോടഞ്ചേരി പതങ്കയത്ത് കഴിഞ്ഞ ദിവസമാണ് ഒരു യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അരീക്കോട് എടശ്ശേരിക്കടവ് തച്ചറക്കാവില്‍ ആസിഫ് അലിയെ കാണാതാവുകയായിരുന്നു. പാറക്കൂട്ടങ്ങളും കുത്തൊഴുക്കും ആഴത്തിലുള്ള ചുഴിയും കഠിനമായ തണുപ്പം പുഴയിലിറങ്ങിയുള്ള തെരച്ചിലിനു തടസം സൃഷ്ടിക്കുകയും ചെയ്തു. നിരവധി വിനോദസഞ്ചാരികളെത്തുന്ന പതങ്കയമാണ് അപകടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പാറയിലെ വഴുക്കലും പുറമെ നിന്നു നോക്കിയാല്‍ മനസിലാകാത്ത ആഴത്തിലുള്ള കയങ്ങളും ശക്തമായ ഒഴുക്കും നിറഞ്ഞ അപകട മേഖലയായ ഇവിടെ യാതൊരു സുരക്ഷാ സംവിധാനവുമില്ല. അപകടം നടന്ന പ്രദേശത്തേക്ക് വഴി പോലുമില്ലാത്ത അവസ്ഥയായിരുന്നു. ഇതിന് മുന്‍പ് അഞ്ചുപേര്‍ ഇതേ സ്ഥലത്ത് ഒഴുക്കില്‍പ്പെട്ടിരുന്നു.
 കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം വസ്ത്രം മാറി പാറക്കെട്ടില്‍ ഇരിക്കാനായി നടക്കുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നു പൊക്കിയെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. കാടിനുള്ളില്‍ വാഹന സൗകര്യമില്ലാത്തതും മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതിനു തടസമായി. ഇതേ അവസ്ഥ തന്നെയാണ് മറ്റു കേന്ദ്രങ്ങളിലും. ഒരു അപകടമുണ്ടായാല്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നതിനു നല്ല റോഡുകള്‍ പോലും ഈ സ്ഥലങ്ങളിലൊന്നുമില്ല. പശുക്കടവ് കടന്തറപ്പുഴയില്‍ ആറ് യുവാക്കള്‍ മരണപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. അതിമനോഹരമാണ് കടന്തറപ്പുഴയും പരിസരങ്ങളും. നിരവധി ആളുകള്‍ ഇവിടെ കുളിക്കാനെത്താറുണ്ട്. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന അപകടം ആര്‍ക്കും എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. അത്രയും പെട്ടെന്നാണ് പുഴയുടെ സ്വഭാവം മാറുക. വനമേഖലയില്‍ മഴ ശക്തമായാല്‍ കടന്തറപ്പുഴയുടെ സ്വഭാവം മാറും. എന്നാല്‍ കുളിക്കുന്ന ആളുകള്‍ക്ക് ഇതു പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. വലിയ പാറക്കെട്ടുകളും ചുഴികളുമുള്ളതിനാല്‍ നീന്തി രക്ഷപ്പെടാന്‍ പോലും സാധിക്കില്ല. അപകട സാധ്യതയുള്ളതിനാല്‍ ഇവിടെ സന്ദര്‍ശകരെ അനുവദിക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 അടുത്തിടെ പ്രദേശത്ത് സ്ഥാപിച്ച ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശത്ത് പുഴയിലിറങ്ങുന്നത് നിരോധിച്ചതോടെ പദ്ധതിയുടെ ബണ്ട് നിലനില്‍ക്കുന്നിടത്തേക്കാണ് സഞ്ചാരികളെത്തുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. മേഖലയില്‍ ദുരന്തനിവാരണ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തദ്ദേശീയരായ യുവാക്കള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്. കക്കയം, വയലട പ്രദേശങ്ങളും അപകടങ്ങള്‍ നിറഞ്ഞതാണ്. വയലടയില്‍ ഏറ്റവും ഉയരത്തിലുള്ള പാറക്കെട്ടിന് മുകളില്‍ നിന്ന് കാഴ്ചകള്‍ കാണാനാണ് സഞ്ചാരികള്‍ കൂടുതലായും എത്തുന്നത്. എന്നാല്‍ ഏറെ അപകടം നിറഞ്ഞതാണ് ഈ പ്രദേശം. യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത ഇവിടെയിരുന്ന് ആളുകള്‍ മദ്യപിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അപകടം സംഭവിച്ചാല്‍ വേഗത്തില്‍ ആളുകള്‍ അറിയുക പോലുമില്ല. കക്കയം ഡാം സൈറ്റിലും ഇതു തന്നെയാണ് അവസ്ഥ. ഉരക്കുഴി ഉള്‍പ്പെടെയുള്ള അപകട സാധ്യതയുള്ള സ്ഥലങ്ങളാണ് ഇവിടെയുള്ളത്.
സുന്ദരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈമേഖലകളെല്ലാം. അടുത്ത കാലം വരെ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട സന്ദര്‍ശന സ്ഥലങ്ങളാണ്. ഇത്തരം കേന്ദ്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രശസ്തമായത്. എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതും ചിലവ് കുറവുള്ളതുമാണ് സന്ദര്‍ശകരെ ഈ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. സാഹസികയാത്ര ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ ടൂറിസം വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഒരു നടപടിയും എടുക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago