HOME
DETAILS
MAL
കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ജില്ലയ്ക്ക് 6.76 കോടി
backup
October 03 2016 | 22:10 PM
കണ്ണൂര്‍: കേന്ദ്രാവിഷ്കൃത പദ്ധതികളായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാംജ്യോതി യോജനയില്‍ ഉള്‍പ്പെടുത്തി 2.37 കോടി രൂപയും ഇന്റഗ്രേറ്റഡ് പവര്‍ ഡെവപല്മെന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി 4.39 കോടി രൂപയും കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ചതായി റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പറേഷന് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. ഐ.പി.ഡി.എസ് പദ്ധതി നഗരപ്രദേശങ്ങളിലും ഡി.ഡി.യു.ജി.ജെ.വൈ ഗ്രാമപ്രദേശങ്ങളിലുമാണ് നടപ്പാക്കുക. 33 കെ.വി പഴയ ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, 11 കെ.വി എ.ബി.സി ലൈന്‍ വലിക്കല്, പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, നിലവിലുള്ള മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."