അക്കൗണ്ടിങ് പരിശീലനവും ഇനി കുടുംബശ്രീയിലൂടെ
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന വഴി അക്കൗണ്ടിംഗ്, ഡാറ്റ എന്‍ട്രി കോഴ്‌സുകളില്‍ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നു.
18നും 35നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുആണ് മിനിമം യോഗ്യത. അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി എന്നീ വിഭാഗങ്ങളിലായി കൂത്തുപറമ്പ് കേന്ദ്രത്തില്‍ 70 പഠിതാക്കള്‍ക്കാണ് അവസരം. പദ്ധതിയുടെ അംഗീകൃത ഏജന്‍സിയായ സിന്‍ക്രോസെര്‍വ്വിന്റെ പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത് കൂത്തുപറമ്പ ഗവ. ഹോസ്പിറ്റലിനു സമീപം നരവൂര്‍ റോഡിലുളള സാക് കമ്പ്യൂട്ടര്‍ അക്കാദമിയിലാണ്. പരിശീലന കാലയളവില്‍ യാത്രാ ബത്ത, യൂണിഫോം, ബുക്കുകള്‍ എന്നിവ സൗജന്യമായി ലഭിക്കും. കുടുംബശ്രീയില്‍ അംഗങ്ങളായതോ, തൊഴില്‍ കാര്‍ഡുള്ളതോ ആയ വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നുമാസമാണ് പരിശീലന കാലയളവ്. പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം കൂത്തുപറമ്പ ഗവ. ഹോസ്പിറ്റലിനു സമീപം നരവൂര്‍ റോഡിലുളള ട്രെയിനിങ് സെന്ററില്‍ നാളെ രാവിലെ 10 മണിക്ക് എത്തണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9539442211, 04902 363330, 9605015536.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."