പെട്രോള്‍ പമ്പുകളില്‍ ക്യാമറകള്‍ സ്ഥാപിക്കണം
ഇരിട്ടി: പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ രഹസ്യ ക്യാമറ സ്ഥാപിക്കാന്‍ പൊലിസ് നിര്‍ദ്ദേശം. പെട്രോള്‍ പമ്പുകളിലെ കവര്‍ച്ചയും അക്രമവും തടയാനാണ് സി.സി ടി.വി ക്യാമറകള്‍ നിര്‍ബന്ധമായും ഘടിപ്പിക്കാന്‍ ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പമ്പുടമകളുടെ യോഗത്തില്‍ ആവശ്യപ്പെട്ടത്. പെട്രോള്‍ പമ്പിലും പുറത്ത് റോഡിലും പമ്പുകളിലെ ഇടപാടുകള്‍ പൂര്‍ണമായി കാണത്തക്ക രീതിയിലായിരിക്കണം കാമറ ഘടിപ്പിക്കേണ്ടണ്ടത്. പൊലിസ് ഉദ്യോഗസ്ഥര്‍ വേണ്ടണ്ട നിര്‍ദ്ദേശം ഇതിന് പമ്പുടമകള്‍ക്ക് നല്‍കും. ഇരിട്ടി ടൗണിലെ 12 സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനു മുമ്പ് സ്ഥാപിച്ച കാമറകള്‍ കൃത്യമായ രീതിയില്‍ സര്‍വ്വിസ് നടത്താത്തതിനാല്‍ സ്ഥാപിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേ തുടര്‍ന്ന് ഇതിന്റെ സാങ്കേതിക സഹായവും മറ്റു സര്‍വ്വിസുകളും നടത്താന്‍ പ്രാദേശിക ചാനലായ ഹൈവിഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇരിട്ടി പൊലിസ്, നഗരസഭ, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവയുടെ സം യുക്താഭിമുഖ്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇരിട്ടി ടൗണുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച കാമറകളുടെ ഉദ്ഘാടനം ആറിന് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ അശോകന്‍ അധ്യക്ഷനാകും. ചടങ്ങ് വിജയിപ്പിക്കാന്‍ ഇരിട്ടി നഗരസഭ ചെയര്‍മാന്‍ ചെയര്‍മാനായും ഇരിട്ടി സി.ഐ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."