HOME
DETAILS
MAL
മാഹി എം.എല്‍.എ പിന്തുണച്ചതില്‍ സന്തോഷം: പുതുച്ചേരി മന്ത്രി
backup
October 03 2016 | 22:10 PM
മാഹി: മാഹിയില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഡോ. വി രാമചന്ദ്രന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും മാഹിക്കു പ്രത്യേക പരിഗണന നല്‍കുമെന്നും പുതുച്ചേരി മന്ത്രി എം കന്തസ്വാമി.
മാഹി സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ മാഹിയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കു 20 കിലോ സൗജന്യ അരി വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുച്ചേരി സര്‍ക്കാരിനു തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രശ്നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചതു സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച താനായിരുന്നുവെന്ന് അധ്യക്ഷപ്രസംഗത്തില്‍ വി രാമചന്ദ്രന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."