വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ വില്‍ക്കുന്നു: കെ സുരേന്ദ്രന്
കണ്ണൂര്‍: സ്വാശ്രയ വിദ്യാഭ്യാസത്തെ വിറ്റു കാശാക്കുകയാണു പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്.
സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേ സമരം നടത്തി കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച സി.പി.എം ഇന്നു സ്വാശ്രയ മാനേജ്മെന്റുകളുടെ പിണിയാളുകളായി മാറി. കോടികളുടെ അഴിമതിയാണു സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ഒത്തുകളിയില്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാരുടെ ജീവന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്.
ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന് അധ്യക്ഷനായി.
കെ.സി കരുണാകരന്, കെ.വി രാഘവന്, ടി ശങ്കരന്, യു.കെ ജലജ, പി സൂര്യദാസ്, കെ.വി പവിത്രന്, എ.പി രവീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."