ശമ്പളം ചോദിച്ചാല്‍ മുഖ്യമന്ത്രി പണിനോക്കാന്‍ പറയും: കെ സുരേന്ദ്രന്
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കു കഴിഞ്ഞമാസത്തെ ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് എ.എന്‍ രാജന് ഡി.ടി ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ശമ്പളം ചോദിച്ചാല്‍ മുഖ്യമന്ത്രി പോയി പണിനോക്കാന്‍ പറഞ്ഞേക്കുമെന്നു സുരേന്ദ്രന് പറഞ്ഞു. തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാത്തതു ക്രിമിനല്‍ കുറ്റമാണ്. യു.ഡി.എഫ് ഭരണകാലത്തു ഒരുമണിക്കൂര്‍ ശമ്പളം വൈകിയപ്പോള്‍ പ്രക്ഷോഭം നടത്തിയവര്‍ ഇപ്പോള്‍ എല്‍.ഡി.എഫിന്റെ മുഖംരക്ഷിക്കാന്‍ മറഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ജയകുമാര്‍ ചൂളിക്കി അധ്യക്ഷനായി. എം ഹാഷിം, എം സജീവന്, ടി.എസ് തോമസ്, എം.എസ് പ്രസാദ്, ആര്.കെ പ്രശാന്തന് സംസാരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ പി സൂര്യദാസ്, പി.വി രവീന്ദ്രനാഥ്, പി ജ നാര്‍ദനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."