ഡി.എം.കെ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
ഗൂഡല്ലൂര്‍: തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ഗൂഡല്ലൂര്‍ നഗരസഭ ഡി.എം.കെ, കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഫൈസല്‍(ലീഗ്-വാര്‍ഡ് രണ്ട്), അബ്ദുപ്പ(കോണ്‍ഗ്രസ്- വാര്‍ഡ് അഞ്ച്) എം. പാണ്ഡ്യരാജ്(ഡി.എം.കെ-വാര്‍ഡ് ആറ്), ജയറാണി (കോണ്‍ഗ്രസ്-വാര്‍ഡ് പത്ത്), രാജു (കോണ്‍ഗ്രസ്-വാര്‍ഡ് പതിനഞ്ച്), ഉമാറാണി(കോണ്‍ഗ്രസ്-വാര്‍ഡ് പതിനാറ്) പാട്ടശ്ശേരി ബാബു(കോണ്‍ഗ്രസ്-വാര്‍ഡ് പതിനെട്ട്), ചിന്നവനെന്ന ശിവരാജ്(കോണ്‍ഗ്രസ്-വാര്‍ഡ് 19), ബല്‍ക്കീസ്(ലീഗ്-വാര്‍ഡ് 20) ഉള്‍പ്പെടെയുള്ള ഡി.എം.കെ, കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെ മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.എ.ഡി.എം.കെയിലെ സയ്യിദ് അനൂപ് ഖാന് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് റോഡിലെ എ.ഐ.എ.ഡി.എം.കെ നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായാണ് നഗരസഭ സ്ഥാനാര്‍ഥികള്‍ നഗരസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."