പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കല്‍പ്പറ്റ: സംസ്ഥാന ഫിഷറിസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന നൂതന മത്സ്യകൃഷി പ്രദര്‍ശന യൂനിറ്റ് പദ്ധതിയിലേക്ക് താല്‍ക്കാലികമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ മത്സ്യകൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമോ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമോ മത്സ്യകൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ സുവോളജിയില്‍ ബിരുദാനന്തര ബിരുദമോ മത്സ്യകൃഷി മേഖലയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. 25,000 രൂപ പ്രതിമാസ വേതനം ലഭിക്കും. അപേക്ഷ വെള്ള പേപ്പറില്‍ തയാറാക്കി, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈമാസം 15നകം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673576 വയനാട് ജില്ല എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:04936-255214.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."