അക്രമം മതത്തിന്റെ മുഖമല്ല: ആലിക്കുട്ടി മുസ്ലിയാര്
ഗൂഡല്ലൂര്‍: അക്രമവും അനീതിയും ഇസ്ലാമിന്റെ മാര്‍ഗമല്ലെന്നും സ്നേഹവും കാരുണ്യവുമാണ് ഇസ്ലാമിന്റെ സന്ദേശമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു. സമസ്ത നേതാക്കള്‍ക്ക് നീലഗിരി ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലവി മുസ്ലിയാര് തുടങ്ങിയ നേതാക്കള്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ അതിര്‍ത്തിയായ നാടുകാണിയില്നിന്നാണ് നേതാക്കളെ സ്വീകരിച്ചാനയിച്ചത്. പൊതുസമ്മേളനം സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. ഐ.എസ്, സലഫിസം, ഫാസിസം എന്ന വിഷയത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. നേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പി.കെ. മുഹമ്മദലി ബാഖവി, ബാവ ദാരിമി, ശരീഫ് ദാരിമി, എം.സി സൈതലവി മുസ്ലിയാര്, ഉമര്‍ ഫൈസി, അസീസ് മുസ് ലിയാര്‍ എന്നിവര്‍ നല്കി.
അബ്ദല്‍ ബാരി ഹാജി, സലീം ബായ്, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങള്‍, ബാപ്പു ഹാജി, ഒ.കെ.എസ് തങ്ങള്‍, റംശാദ് പാട്ടവയല്‍, ആലിപ്പു, നാസര്‍ ഹാജി, സൈതലവി ചെമ്പാല, ഉമര്‍ ലത്വീഫി, നൗഫല്‍ ഹാരിസ്, സൈതലവി റഹ് മാനി, ശുഐബ് നിസാമി, മുജീബ് റഹ്മാന് മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."