സേവനവഴിയില്‍ ചരിത്രം രചിച്ച് സഹചാരി സെന്ററുകള്‍
പറഞ്ഞാറത്തറ: ആതുര സേവന രംഗത്ത് പുതിയ കാല്‍വെപ്പുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ 20 സഹചാരി റിലീഫ് സെന്ററുകള്‍ക്ക് തുടക്കം കുറിച്ചു. രോഗീപരിചരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കല്‍ വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, എയര്‍ബെഡ്, ഫസ്റ്റ്എയ്ഡ് ബോക്‌സ് തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് സഹചാരി സെന്ററിന് തുടക്കം കുറിച്ചത്.
പന്തിപ്പൊയിലില്‍ നടന്ന ജില്ലാതല ഉല്‍ഘാടനം ശിഹാബുദ്ധീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ നിര്‍വഹിച്ചു. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് കൂടുതല്‍ പ്രാധാന്യം നല്‍കണം. സഹചാരിയിലൂടെ സംഘടന നിര്‍വഹിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷൗഖത്തലി മൗലവി അധ്യക്ഷനായി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കോയ ഫൈസി, ഉസ്മാന്‍ ദാരിമി, കാഞ്ഞായി ഉസ്മാന്‍, പി.സി ഉമ്മര്‍, അലി യമാനി, മുഹമ്മദ് ദാരിമി, ജുബൈര്‍ ദാരിമി, മായിന്‍ ഹാജി, മൊയ്തു മലബാരി സംസാരിച്ചു. മുഹ്‌യുദ്ദീന്‍ കുട്ടി സ്വാഗതവും അബ്ബാസ് വാഫി നന്ദിയും പറഞ്ഞു.
മീനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിഖായ ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരി മേഖലയിലെ മീനങ്ങാടിയില്‍ സഹചാരി സെന്റര്‍ എം.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഷരീഫ് മീനങ്ങാടി അധ്യക്ഷനായി.
മുഹമ്മദ് റഹ്മാനി തരുവണ മുഖ്യപ്രഭാഷണം നടത്തി. നാസര്‍ മൗലവി മെഡിക്കല്‍ കിറ്റ് വിതരണം നടത്തി. സി. അസൈനാര്‍, നൗഷാദ് ഗസ്സാലി, മുഹമ്മദ് ജംഷീദ്, ടി.കെ പൗലോസ്, ഡെ. മാത്യു തോമസ്, അബ്ബാസ്, ഏലിയാസ്, റഹീം സംസാരിച്ചു.
തരുവണ: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം ആസിഫ് വാഫി റിപ്പണ്‍ നിര്‍വഹിച്ചു. നൂറുദ്ദീന്‍ ഫൈസി ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. സമദ് നാലാംമൈല്‍, ഇബ്‌റാഹീം അത്തിലന്‍, സിദ്ദീഖ് പീച്ചംങ്കോട്, ഫഹീം തരുവണ, സൈനുല്‍ ആബിദ് തങ്ങള്‍ സംസാരിച്ചു.
കൂളിവയല്‍: എസ്.കെ.എസ്.എസ്.എഫ് പനമരം മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം പി.കെ അസ്മത്ത് നിര്‍വഹിച്ചു. ഹമീദ് കേളോത്ത് ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബില്‍ഡിങ് ഉദ്ഘാടനം ഇബ്‌റാഹീം മാസ്റ്റര്‍ നിര്‍വഹിച്ചു. റാശിദ് ഗസ്സാലി, മജീദ് ദാരിമി, അഷ്‌റഫ് ഫൈസി, നവാസ് ദാരിമി, ഷറഫുദ്ദീന്‍ നിസാമി, അലി കൂളിവയല്‍ സംസാരിച്ചു.
പാലമുക്ക്: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം ഇമ്പിച്ചിക്കോയ തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ഉസ്മാന്‍ ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജലീല്‍ ദാരിമി, ഹാരിസ് കാട്ടിക്കുളം, അസ്‌ലം ഫൈസി, ഇബ്‌റാഹീം, ഉമര്‍ ഇര്‍ഫാനി, മുജീബ് മൂടമ്പത്ത് സംസാരിച്ചു.
മുട്ടില്‍: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം ജഅ്ഫര്‍ ഹൈതമി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീബ് ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മൂസ ഹാജി, ഹംസ ഫൈസി തെനേരി, മുഹമ്മദലി യമാനി, അസൈനാര്‍, അഷ്‌കര്‍, മുഹമ്മദ് കുട്ടി ഹസനി, സ്വാദിഖ് സംസാരിച്ചു.
വെങ്ങപ്പള്ളി: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ നിര്‍വഹിച്ചു. സാജിദ് ബാഖവി, സാജിദ് മൗലവി, പനന്തറ മുഹമ്മദ്, തെന്നാനി അബൂബക്കര്‍, നൗഷീര്‍ വാഫി, പി.എസ് റഷീദ്, സൈതലവി, ഇജാസ് സംസാരിച്ചു.
അമ്പലവയല്‍: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം ടി.സി അലി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ഇബ്‌റാഹീം ഫൈസി പേരാല്‍, ഉമര്‍ നിസാമി പാക്കണ, മുഹമ്മദലി ഗസ്സാലി, മുത്തലിബ് മുസ്‌ലിയാര്‍, മുഹമ്മദലി കരടിപ്പാറ സംസാരിച്ചു.
വൈത്തിരി: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം സാജിദ് മൗലവി നിര്‍വഹിച്ചു. കെ.കെ ഹനീഫ ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ലത്തീഫ് വാഫി, ശിഹാബ് ഫൈസി, കുഞ്ഞിമുഹമ്മദ് ദാരിമി, ഷാജഹാന്‍ വാഫി, ശാഹിദ് ഫൈസി സംസാരിച്ചു.
അമ്പലച്ചാല്‍: മേഖല സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനം റശീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നൗഫല്‍ മാസ്റ്റര്‍, കടവന്‍ ഹംസ, അഹ്മദ് കുട്ടി ഹാജി, കുഞ്ഞബ്ദുല്ല ഹാജി, നദീര്‍, നജ്മുദ്ദീന്‍ ഫൈസി, മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."