ഹിജ്റ സംഗമം സംഘടിപ്പിച്ചു
നെല്ലിമുണ്ട: പുതിയ ഹിജ്റ വര്‍ഷം സമാഗതമാകുമ്പോള്‍ ഹിജ്റയുടെ സന്ദേശമായ ത്യാഗവും ഒരു പുതുവര്‍ഷമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ വിചാരപ്പെടലും നന്മയില് വിനിയോഗിക്കാനുള്ള പ്രതിജ്ഞയുമാണ് ഹിജ്റ വര്‍ഷത്തിന്റെ സന്ദേശമെന്ന് സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി മേപ്പാടി നെല്ലിമുണ്ട മഹല്ലില്‍ സംഘടിപ്പിച്ച ഹിജ്റ സംഗമം അഭിപ്രായപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് വി.കെ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.വി ജഅ്ഫര്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ കാവനൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കെ. മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ ഹിജ്റ സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുറഹ്മാന് ഫൈസി പച്ചിലക്കാട്, ശിഹാബ് ഫൈസി പൊഴുതന, സാജിദ് ബാഖവി പന്തിപ്പൊയില്‍, അശ്റഫ് ഫൈസി കല്‍പ്പറ്റ, അബൂബക്കര്‍ റഹ്മാനി, സി. അബ്ദുസ്സലാം, കെ.കെ മുഹമ്മദ്, വി. മൂസ മൗലവ, കെ. ഹംസ മൗലവി, മഹല്ല് ഖത്വീബ് ശഫീഖ് ഫൈസി, സൈനുല്‍ ആബിദ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."