HOME
DETAILS

ഗാന്ധി ജയന്തി ദിനാചരണം

  
backup
October 03 2016 | 22:10 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82



കല്‍പ്പറ്റ: മഹാത്മാ ഗാന്ധിയുടെ 147ാമത് ജന്‍മദിനം കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ഗിരീഷ് കല്‍പ്പറ്റ, എം.എം രമേശന്‍ മാസ്റ്റര്‍, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, എസ്. മണി, സാലി റാട്ടക്കൊല്ലി, സലീം കാരാടന്‍, പി.കെ സുരേഷ്, വി.പി ശോശാമ്മ, പി. ആയിഷ, ശശിധരന്‍ മാസ്റ്റര്‍, പി.ആര്‍ ബിജു, ജല്‍ത്രൂത് ചാക്കോ, കെ. അജിത, ശിഹാബ് കാച്ചാസ്, കെ. മഹേഷ്, മുഹമ്മദ് അജ്മല്‍, കല്യാണി രാഘവന്‍, കെ.പി സലീം, എം.ജി സുനില്‍കുമാര്‍ സംസാരിച്ചു.
തലപ്പുഴ: സംസ്‌കാരികവേദി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ തലപ്പുഴ ടൗണും പരിസരവും വൃത്തിയാക്കി. ടൗണിലുള്ള മാലിന്യം നീക്കുകയും റോഡരികില്‍ കാടു മൂടിയ കുറ്റിച്ചെടികള്‍ വെട്ടി നീക്കുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രമേശന്‍ മാസ്റ്റര്‍, ശശി മാസ്റ്റര്‍, വിപിന്‍ മാസ്റ്റര്‍, സുനീര്‍ നേതൃത്വം നല്‍കി.
റിപ്പണ്‍: സമന്വയം സാംസ്‌കാരിക വേദി ക്ലീന്‍ വയനാട് ഗ്രീന്‍ വയനാട് പദ്ധതിയുടെ ഭാഘമായി റിപ്പണ്‍ ബസ് സ്റ്റോപ്പ് പരിസരം ശുചീകരിക്കുകയും  ബസ്  കാത്തിരിപ്പ് കേന്ദ്രം പെയ്ന്റ് അടിക്കുകയും ചെയ്തു. സി.ടി ജംഷീദ് ഉദ്ഘാടനം ചെയ്തു. ഉമര്‍ അന്‍സാര്‍, എസ്. അതുല്യ, അഷറഫ് അലി, ഫസല്‍, അന്‍ഷാദ്, ആഷിഖ്, പി. ശുഹൈബ്, വിന്ദ്യന്‍ ദാസ്, അമല്‍ കൃഷ്ണ, ആഖിബ് നേതൃത്വം നല്‍കി.
മടക്കിമല: തെറ്റുപാടി റോഡും പരിസരവും മടക്കിമല അയല്‍ക്കൂട്ട സഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. മുട്ടില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. ഭരതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.വി തോമസ് അധ്യക്ഷനായി. അയല്‍സഭ കണ്‍വീനര്‍ കെ.ടി ജോയി സ്വാഗതവും എ.കെ മുരളീധരന്‍ നന്ദിയും പറഞ്ഞു. മുട്ടില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ബബിത രാജീന്‍ സംബന്ധിച്ചു. കൈരളി കുടുംബശ്രീ വീടുകളില്‍ തുണിസഞ്ചി വിതരണം നടത്തി.
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ പരിസ്ഥിതി സംരക്ഷണ സമിതി, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം, സ്ട്രീറ്റ് വാരിയേഴ്‌സ് പുത്തൂര്‍വയല്‍, ഫ്രണ്ട്‌സ് സ്വാശ്രയസംഘം, അനശ്വര ക്ലബ് കോട്ടവയല്‍, വിനായക റസിഡന്റ്‌സ് അസോസിയേഷന്‍, മഹാത്മ ക്ലബ് പുത്തൂര്‍വയല്‍, വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, പ്രദേശവാസികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്ലാസ്റ്റിക് മാലിന്യ ശുചീകരണ യജ്ഞം നടത്തി.
കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി. രാജന്‍, കൗണ്‍സിലര്‍ വി. ഹാരിസ്, സി. ജയപ്രസാദ്, എം.എസ്.എസ്.ആര്‍.എഫ് ഹെഡ് ഡോ. വി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. ക്യാംപ്, കോട്ടവയല്‍ പരിസരങ്ങളിലുള്ളവര്‍ വിളംബര ജാഥയോടെ എ.ആര്‍ ക്യാമ്പ് പരിസരത്തെത്തി യജ്ഞത്തില്‍ പങ്കാളികളായി. മഹാത്മ ക്ലബിന്റെ നേതൃത്വത്തില്‍ കുടിവെള്ള പാനീയ വിതരണം നടത്തി. യുവാക്കളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ബോധവല്‍കരണ ബൈക്ക് റാലി നടത്തി.
സുല്‍ത്താന്‍ ബത്തേരി: നഗരശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട് വിദ്യാര്‍ഥികളുടെ വേറിട്ട സേവനം. സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം വിദ്യാര്‍ഥികളാണ് രാവിലെ ആറു മണി മുതല്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ശുചീകരണ തൊഴിലാളികളോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നത്.
സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിലെ 60 വിദ്യാര്‍ഥികളാണ് തൊഴിലാളികള്‍ക്കൊപ്പം നഗരം ശുചികരിച്ചത്. തുടര്‍ന്ന് മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന 'വരുമൊരു തലമുറയ്ക്കായി' എന്ന പേരില്‍ പ്ലാസ്റ്റിക് വിമുക്ത നഗരസഭ പരിപാടിയില്‍വച്ച് ശുചീകരണ തൊഴിലാളികളെ പൂക്കള്‍ നല്‍കി ആദരിച്ചു. ശുചീകരണ പരിപാടിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി ജോസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സ്മിത, സി.വി ജയപ്രകാശ്, ബെന്നി വെട്ടിക്കല്‍, പോള്‍ വര്‍ഗീസ്, രജീഷ് ബേസില്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago