ശമ്പളം മുടങ്ങി; മാനന്തവാടിയിലും ജീവനക്കാര്‍ നിരാഹാര സമരത്തില്‍
മാനന്തവാടി: കെ.എസ്.ആര്.ടി.സിയില്‍ മുടങ്ങിയ ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നിരാഹാര സമരം തുടങ്ങി. സാധാരണ ഗതിയില്‍ മാസത്തിന്റെ അവസാന ദിനങ്ങളിലാണ് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയിരുന്നത്. ഇത്തവണ ഒക്ടോബര്‍ മൂന്നായിട്ടും ശമ്പളം നല്കാന് കോര്പ്പറേഷന് കഴിഞ്ഞിരുന്നില്ല. ശമ്പളം നല്കാന് 55 ലക്ഷം രൂപയാണ് വേണ്ടത്. എന്നാല്‍ കോര്‍പ്പറേഷന്റെ കൈവശം 25 ലക്ഷം രൂപ മാത്രമാണുള്ളത്. ബാക്കി തുക വായ്പ ലഭിക്കുകയോ സര്‍ക്കാര്‍ നല്‍കുകയോ ചെയ്താലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാകൂ.
പെന്ഷന് വിതരണം ചെയ്യണമെങ്കില്‍ പണം വേറെയും കണ്ടെത്തണം. മാനന്തവാടി ഡിപ്പോയില്‍ അന്‍വര്‍ സാദിഖ്, ടി.പി ഷാജി എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സമരം ടി.ഡി.എഫ് ജില്ലാ പ്രസിഡന്റ് മാത്യൂ പോള്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ്, കെ. ജയേന്ദ്രന്‍, സി.സി ഷാജി, ഗോവിന്ദന് എമ്പ്രാന്തിരി, സജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."