HOME
DETAILS

എം.ആര്‍.പി വിലയ്ക്ക് രാസവളങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് അസോസിയേഷന്‍

  
backup
October 03 2016 | 22:10 PM

%e0%b4%8e%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%b5



കല്‍പ്പറ്റ: ഇതരജില്ലകളില്‍ നിന്നും ജില്ലയിലെ കടകളിലെത്തുമ്പോള്‍ എം.ആര്‍.പി വിലയേക്കാള്‍ ചെലവ് വരുന്നതിനാല്‍ എം.ആര്‍.പി വിലയ്ക്ക് രാസവളങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഫെര്‍ട്ടിലൈസേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്, എറണാകുളം, പാലക്കാട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലോറിയിലാണ് വളങ്ങള്‍ വരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് വ്യപാരികള്‍ തന്നെ വഹിക്കുകയാണ്. മുമ്പ് രാസവള കമ്പനികള്‍ വളങ്ങള്‍ ജില്ലയിലെ വ്യാപാരികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കമ്പനികള്‍ ഇതു ചെയ്യുന്നില്ല. അതിനാലാണ് എം.ആര്‍.പിയേക്കാള്‍ അധിക വിലയ്ക്ക് വളങ്ങള്‍ വില്‍ക്കേണ്ടിവരുന്നത്.
രാസവളങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് അനുവദിക്കാത്തതിനാല്‍ രാസവളങ്ങള്‍ എടുക്കുന്നത് നിര്‍ത്തിവക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ തീരുമാനമാകുന്നതുവരെ യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, ഇഫ്‌കോ, 16.16.16 തുടങ്ങിയ കോപ്ലക്‌സ് വളങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ല. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളും വി.എഫ്.പി.സി.കെ തുടങ്ങിയ വ്യാപാരികളും ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് ഈടാക്കിയാണ് വളങ്ങള്‍ വില്‍ക്കുന്നത്. ജില്ലക്ക് പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് അനുവദിക്കുകയും മുമ്പുണ്ടായിരുന്ന ഹില്‍ട്രാക്ക് അലവന്‍സ് പുനസ്ഥാപിക്കുകയും വേണമെന്നും ഓരോ താലൂക്കിലും കടകളിലും വളങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കമ്പനി 6.25 ശതമാനം കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കുകയും കലക്‌ട്രേറ്റ് ധര്‍ണ നടത്തുകയും ചെയ്തിട്ടും പരിഹാരമായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, സെക്രട്ടറി ഇ. ഹൈദ്രു, ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബെന്നി ജോസഫ്, സണ്ണി ജോര്‍ജ്, സോന്ന സെബാസ്റ്റിയന്‍, എം.പി ഏലിയാസ്, എം.കെ രഞ്ജിത്ത് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago