HOME
DETAILS
MAL
തക്കാളി കൃഷിയില്‍ വിജയം കൈവരിച്ച് ഒരുകൂട്ടം വനിതകള്‍
backup
October 03 2016 | 23:10 PM
എരുമപ്പെട്ടി: തക്കാളി കൃഷിയില്‍ വിജയം കൈവരിച്ച് ഒരുകൂട്ടം വനിതകള്‍. എരുമപ്പെട്ടി കരിയന്നൂര്‍ തേജസ് കുടുംബശ്രീ അംഗങ്ങളാണ് തക്കാളി കൃഷിചെയ്ത് നേട്ടമുണ്ടാക്കിയത്. പൊലിവ് പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുള്ള തക്കാളി കൃഷിയില്‍ പൂര്‍ണമായും ജൈവവളമാണ് ഉപയോഗിച്ചത്.
വീട്ടമ്മമാരായ ആറുപേര്‍ ചേര്‍ന്ന് 40 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്. തക്കാളിക്ക് പുറമെ വെണ്ട, മുളക്, ബീന്‍സ്, കൂര്‍ക്ക, പയര്‍, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്തിട്ടുണ്ട്. വിളവെടുപ്പുത്സവം എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സിന്ദുകൃഷ്ണന്, തേജസ് കുടുംബശ്രീ ഭാരവാഹികളായ വത്സല, ഷീന, സരസ്വതി, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."