നാളികേര സംഭരണത്തില്‍ കര്‍ഷകരുടെ കുടിശിക തീര്‍ക്കണം: കേരള കോണ്‍ഗ്രസ്
തൃശൂര്‍: കര്‍ഷകവിരുദ്ധ സമീപനം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ തയ്യാറാകണമെന്ന് കേരള കോണഗ്രസ് (എം) ജില്ലാ സമ്മേളനത്തിന്റെ കര്‍ഷക സെമിനാറില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പച്ചതേങ്ങ സംഭരിച്ച ഇനത്തില്‍ കേരഫെഡ് കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള 70 കോടി രൂപ കുടിശ്ശിക അടിയന്തിരമായി കര്‍ഷകര്‍ക്ക് നല്‍കണമെന്നും, ഓണത്തിനുമുമ്പ് കുടിശിക തീര്‍ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. മെയ് മാസം മുതല്‍ സംഭരിച്ച പച്ചതേങ്ങയുടെ കുടിശിക തൃശൂര്‍ ജില്ലയില്‍ മാത്രം 17 കോടി രൂപ നല്‍കാനുണ്ട്. സംഭരണവില കിലോ 35 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും പ്രമേയം ചൂണ്ടികാട്ടി.
റബറിന്റെ സംഭരണവില 200 രൂപയായി വര്‍ധിപ്പിക്കുക, നെല്ല് സംഭരിക്കുമ്പോള്‍ നെല്ലിന്റെ വില ഉടന്‍ ലഭിക്കുവാന്‍ ആവശ്യമായ ഫണ്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കുക, നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുവാന്‍ പഠനകമ്മീഷനെ നിയോഗിക്കുക, മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ പ്രമേയങ്ങള്‍ സെമിനാറില്‍ അംഗീകരിച്ചു. ജില്ലാ പ്രസിഡന്റ് എം.ടി തോമസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബേബി മാത്യു കാവുങ്കല്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, സി.വി കുരിയാക്കോസ്, ബേബി നെല്ലികുഴി, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജോര്‍ജ്ജ് പായപ്പന്‍, ജോണി ചിറ്റിലപ്പിള്ളി, എ.എല്‍ ആന്റണി, ടി.കെ വര്‍ഗ്ഗീസ്, പി.കെ രവി, തോമസ് ആന്റണി, ജോസ് മുതുകാട്ടില്‍, പി.ടി മാത്യു, കെ.ജെ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."