HOME
DETAILS

പല്ലൂര്‍ ഈസ്റ്റില്‍ അഭിമാനപോരാട്ടം

  
backup
October 03 2016 | 23:10 PM

%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%88%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae



ദേശമംഗലം:യു.ആര്‍ പ്രദീപ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പല്ലൂര്‍ ഈസ്റ്റ് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിരയായതോടെ   പഞ്ചായത്തിലാകെ തെരഞ്ഞെടുപ്പ് ചൂടിലായി. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ മെമ്പറുമായ കെ.പ്രേമനാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ആര്‍ പ്രദീപിനോട് 37 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിന് പ്രേമനിലൂടെ തന്നെ മറുപടി നല്‍കുകയാണ് യു.ഡി.എഫ് ലക്ഷ്യം. ഇന്നലെ രാവിലെ നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയാണ് പ്രേമന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജുമായ കെ.എസ് രാജീവ് മുമ്പാകെ പത്രിക നല്‍കിയത്. ഡി.വൈ.എഫ്.ഐ ചേലക്കര ഏരിയാ പ്രസിഡന്റ് കെ.ജയരാജാണ് ഇടത് മുന്നണി സ്ഥാനാര്‍ഥി. യുവത്വത്തിന്റെ കരുത്തില്‍ വാര്‍ഡ് നിലനിര്‍ത്തുകയാണ് ഇടത് ലക്ഷ്യം. സീറ്റ് നഷ്ടപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് ഇടത് മുന്നണി കണക്ക്കൂട്ടുന്നു. ജയരാജും നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി നാമനിര്‍ദേശ പത്രിക നല്‍കി. ബി.ജെ.പിയും ഇത്തവണ യുവനേതാവിനെ മുന്‍ നിര്‍ത്തിയാണ് പോരിനിറങ്ങുന്നത്. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ രാജീവ് ആലയത്താണ് സ്ഥാനാര്‍ഥി. ഒരു കാലത്ത് സി.പി.എമ്മിന്റെ തൃശൂര്‍ ജില്ലയിലെ തന്നെ ചെങ്കോട്ടകളിലൊന്നായിരുന്നു ദേശമംഗലം. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ഇടത് മുന്നണി ഭരണം നിലനിന്നിരുന്ന പഞ്ചായത്ത് ഇന്ന് ചിത്രമാകെ മാറിയ സ്ഥിതിയാണ്  കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ ഇടതിന് ഭരണം നഷ്ടപ്പെട്ട രണ്ട് പഞ്ചായത്തുകളിലൊന്നാണ് ദേശമംഗലം. ഒറ്റ സീറ്റിന്റെ വിത്യാസത്തിലാണ് ഭരണ നഷ്ടമെന്നത് മാത്രമായിരുന്നു ആശ്വാസം.  ആകെയുള്ള 15 സീറ്റുകളില്‍ യു.ഡി.എഫിന് 8 ഉം എല്‍.ഡി.എഫിന്  7 ഉം സീറ്റുകള്‍ ലഭിച്ചു. അന്ന് യു.ആര്‍ പ്രദീപിലൂടെ ഇടത് മുന്നണിക്കൊപ്പം നിന്ന പല്ലൂര്‍ ഈസ്റ്റ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് കളത്തില്‍ ആരെ വരിക്കുമെന്നത് ഇരുമുന്നണിയിലും സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64 വോട്ട് മാത്രം നേടിയ ബി.ജെ.പി ഇത്തവണ വലിയ നേട്ടം പ്രതീക്ഷിക്കുമ്പോള്‍ പ്രവചനാതീതമാണ് അവസാന ഫലം.
വിജയപരാജയം ഭരണസമിതിയെ ബാധിക്കില്ലെങ്കിലും ഇടത് മുന്നണിക്ക് വിജയം അനിവാര്യമാണ്. ഇപ്പോഴത്തെ എം.എല്‍.എ ഒഴിഞ്ഞ വാര്‍ഡില്‍ പരാജയം പിണഞ്ഞാല്‍ അത് സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുമെന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി മറികടക്കാന്‍ അന്ന് മുതല്‍ ശ്രമം ആരംഭിച്ച ഇടത് മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരീക്ഷണ വേദിയാവുകയാണ് പല്ലൂര്‍ ഈസ്റ്റ്. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും മുന്നണി നേതാക്കളുടെ ചിന്തകളില്‍ പോലുമില്ല അതിന് വേണ്ടി പതിനെട്ടടവും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.  
ഒരു യുവനേതാവിനെ രംഗത്തിറക്കാനുള്ള ആലോചനകള്‍ നടന്നതും അതുകൊണ്ടാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വാര്‍ഡ് ഇത്തവണ എന്ത് വിധേനയും തിരിച്ച് പിടിക്കാനുള്ള ഭഗീരഥ പ്രയത്‌നം യു.ഡി.എഫും ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ പരാജയപ്പെട്ട മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പ്രേമന്‍ തന്നെ  ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ വിജയം ഉറപ്പെന്ന പ്രതീക്ഷയും മുന്നണി വെച്ച് പുലര്‍ത്തുന്നു. പ്രേമന്‍ ഇതിനകം തന്നെ രണ്ട് തവണ വാര്‍ഡ് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. വാര്‍ഡ് പിടിച്ചെടുത്ത് പഞ്ചായത്ത് ഭരണം കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ

National
  •  a month ago
No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago