കൊടിയമ്മ സ്കൂളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
കുമ്പള: കൊടിയമ്മ ഗവ. യു.പി സ്കൂളിലും ഹൈസ്കൂള്‍ പുതിയ കെട്ടിടത്തിലും ഇന്നലെ വിജിലന്‍സ് പരിശോധന നടത്തി.
കെട്ടിട നിര്‍മാണത്തില്‍ അപാകത ആരോപിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം. പഴയ കെട്ടിടത്തിന്റെ സാധനങ്ങള്‍ പൊളിച്ച് വിറ്റതിലും പരാതിക്കാരന് അഴിമതി ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പഴയ കെട്ടിടത്തിന്റെ സാധനങ്ങള്‍ വിറ്റതെന്നും എന്നാല്‍ പുതിയ കെട്ടിടത്തിന്റെ ജനാലകള്‍ക്കും കട്ടിലകള്ക്കും ഉപയോഗിച്ച മരങ്ങളുടെ കാര്യത്തില്‍ സംശയമുള്ളതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരാറില്‍ അനുശാസിക്കുന്ന ഇനം മരമാണോ ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യത്തിലാണ് സംശയമുള്ളത്. ഇതന്വേഷിക്കുന്നതിനായി മരത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്കിയിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് സി.ഐ ബാലകൃഷ്ണന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.വി ബാലകൃഷ്ണന്, വിജിലന്‍സ് ജി.പി.ഒ മാരായ പ്രമോദ്, മജീദ്, ജിതേഷ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."