ബോട്ടുകളുടെ വഴിമുടക്കി മണല്‍ത്തിട്ടകള്‍
ചെറുവത്തൂര്‍: മണല്‍ത്തിട്ടകള്‍ വഴിമുടക്കുന്നത് ബോട്ടുകളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നു. മത്സ്യവുമായി ബോട്ടുകള്‍ക്ക് തുറമുഖത്തെത്താന്‍ ഉദ്ഘാടന വേളയില്‍ താല്‍കാലിക സംവിധാനം എന്ന നിലയില്‍ പ്രത്യേക ചാനല്‍ ഒരുക്കിയിരുന്നു. എന്നാല്‍ അതിനു ശേഷം ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തത് കാരണം ഇപ്പോള്‍ ബോട്ടുകള്‍ക്ക് സുഗമമായി ഹാര്‍ബറില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. മണല്‍ തിട്ടകള്‍ രൂപപ്പെടുന്നതിനാല്‍ രാവിലെ ഒമ്പത് മുതല്‍ പകല്‍ ഒന്നുവരെ വലിയ ബോട്ടുകള്‍ ഹാര്‍ബറിലെത്തുന്നില്ല. മാസ്റ്റര്‍ ഡ്രഡ്ജിംഗിനായി എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പ്രൊജക്ട് സമര്‍പിച്ചുട്ടുണ്ടെങ്കിലും ഇതിനും നടപടിയായില്ല. പൂര്‍ണമായും ഡ്രഡ്ജിംഗ് നടത്തി എല്ലാതരം യന്ത്രബോട്ടുകള്‍ക്കും തുറമുഖത്തെത്തിച്ചേരാന്‍ കഴിയുന്ന വിധത്തില്‍ ഒരുക്കിയെടുക്കാന്‍ 2.25 കോടി രൂപ ചിലവ് വരുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ഹാര്‍ബര്‍ ഡവലപ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ സമീപിച്ചിരുന്നു. 20 ലക്ഷം രൂപയെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."