കുമ്പള പഞ്ചായത്ത് എസ്.വൈ.എസ് പഠന ക്യാംപ് ഇന്ന്
മൊഗ്രാല്‍: കുമ്പള പഞ്ചായത്ത് എസ്.വൈ.എസ് കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിനപഠന ക്യാംപ് ഇന്നു രാവിലെ 10നു മൊഗ്രാല്‍ റഹ്മത്ത് നഗറില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും കോട്ട അബ്ദുല്‍ ഖാദര്‍ മുസലിയാര്‍ നഗറില്‍ നടക്കും. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പതാക ഉയര്‍ത്തും. എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് യു.എച്ച് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസ്സിം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് ഭരണം എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും.ഉച്ചയ്ക്ക് ശേഷം യുവതലമുറ എങ്ങോട്ട് എന്ന വിഷയത്തില്‍ ശമീര്‍ വാഫി കരുവാരക്കുണ്ട് ക്ലാസെടുക്കും. സംഘടന സംവിധാനം സമൂഹ നന്മയ്ക്ക് എന്ന വിഷയത്തില്‍ അന്‍വറലി ഹുദവി ക്ലാസെടുക്കും. സമസ്തയുടെ മഹാന്മാര്‍ എന്ന വിശയത്തില്‍ ഉമര്‍ ഹുദവി പൂളപ്പാടം ക്ലാസെടുക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറാ അംഗം യു.എം ഉസ്താദ് ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂര്‍ ആത്മീയ്യ സദസ്സിന് സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."