ഓട്ടപ്പാടിയില്‍ ജനകീയ ഫോട്ടോ പ്രദര്‍ശനം തുടങ്ങി
അഗളി: വേറിട്ട ദൃശ്യവിരുന്നൊരുക്കി 'തമ്പ് ' സംഘടിപ്പിച്ച ജനകീയ ഫോട്ടോ പ്രദര്‍ശനം നടത്തി. 2016 ന് മുമ്പുള്ള അട്ടപ്പാടിയിലെ ആദിവാസി ബാല്യങ്ങള്‍ താമസിച്ചു പഠിക്കുന്ന 19 ഹോസ്റ്റലുകളുടെ നേര്‍സാക്ഷ്യങ്ങള്‍, അട്ടപ്പാടിയിലെ ഹോസ്റ്റലുകള്‍ മുന്‍നിര്‍ത്തി കേരളത്തിലെ ആദിവാസി മേഖലയിലെ ഹോസ്റ്റലുകളെ സംബന്ധിച്ച് 'തമ്പ് ' നടത്തിയ പഠനം പുറത്തുവന്നതിന് ശേഷം 2016 ല്‍ ഹോസ്റ്റലുകളില്‍ വന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍, അട്ടപ്പാടി പ്രകൃതിയുടെ ദൃശ്യവിരുന്ന്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ഭരണഘടനാ അനുച്ഛേദങ്ങള്‍, കാര്‍തുമ്പി കൂട്ടുകാര്‍ വരച്ച ചിത്രങ്ങള്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ അട്ടപ്പാടി ആദിവാസി വിദ്യാഭ്യാസ മേഖലയുടെ നേര്‍ക്കാഴ്ചകളടങ്ങിയ നൂറിലേറെ ചിത്രങ്ങള്‍ പ്ദര്‍ശിപ്പിച്ചു.
കോട്ടത്തറയില്‍ അഗളി പഞ്ചായത്ത് മൈതാനത്തിന് മുന്‍വശം സംഘടിപ്പിച്ച ജനകീയ ഫോട്ടോ പ്രദര്‍ശനം 'തമ്പ് ' പ്രസിഡന്റു് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. എ. രാമു അധ്യക്ഷനായി.
കാളിസാമി, കെ.എന്‍. രമേശ്, വൈശാഖ് മുതലമട, കേശവദാസ്, മഹേഷ്, മരുതന്‍, പി.കെ. മുരുകന്‍, ചെല്ലി പ്രസംഗിച്ചു. ഹോസ്റ്റലുകളുടെ നവീകരണത്തിനായി 150 കോടി രൂപയാണ് ഈ പ്രാവശ്യത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."