കാട്ടാനശല്യം; സംസ്ഥാനപാത ഉപരോധിച്ചു
മണ്ണാര്‍ക്കാട്: കാട്ടാനശല്യം രൂക്ഷമായ തിരുവിഴാംകുന്ന് അമ്പലപ്പാറ, കാപ്പുപറമ്പ് നിവാസികള്‍ സംസ്ഥാന പാത ഉപരോധിച്ചു. കുമരംപുത്തൂര്‍ - മേലാറ്റൂര്‍ റോഡില്‍ കോട്ടോപ്പാടം ജങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. വനാര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. രാവിലെ 10.15 ഓടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ഇതോടെ ഇതിലൂടെയുളള ഗതാഗതം തടസപ്പെട്ടു. സുരക്ഷാ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി റോഡ് ഉപരോധ സമരം എം. ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. മനച്ചിതൊടി ഉമ്മര്‍ അധ്യക്ഷനായി.
എന്‍. ഹംസ, അഡ്വ. ടി.എ സിദ്ദീഖ്, പി.അഹമ്മദ് അഷറഫ്, വി.വി ഷൗക്കത്തലി, പാറശ്ശേരി ഹസ്സന്‍, ജോസ് കൊല്ലിയില്‍, സി.ജെ രമേശ്, പി. പ്രഭാകരന്‍, എം. ചന്ദ്രശേഖരന്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, മനോമോഹന്‍, അസൈനാര്‍, മുഹമ്മദ് ഇല്ല്യാസ്, സുശീല പ്രസംഗിച്ചു.
ബഷീര്‍, തങ്കച്ചന്‍, സി. ഉസ്മാന്‍, കെ.ഷൗക്കത്തലി, പി.വീരാന്‍കുട്ടി, റിയാസ് അമ്പലപ്പാറ, റഫീക്ക് കൊങ്ങത്ത്, ഷമീര്‍ നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, മണ്ണാര്‍ക്കാട് എസ്.ഐ ഷിജു.കെ എബ്രഹാം, നാട്ടുകല്‍ എസ്.ഐ മുരളീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."