മദ്യലഹരി മുക്ത രാജ്യം കെട്ടിപ്പടുക്കുമെന്ന് മേധാപട്കര്‍
പാലക്കാട്:ലഹരി മുക്ത ഭാരതം കെട്ടിപ്പടുക്കാന്‍ യുവതലമുറ മുന്നോട്ട് വരണമെന്ന് പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തക മേധപട്കര്‍ ആവശ്യപ്പെട്ടു മദ്യ മയക്ക് ലോബി ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് .ഇതിനെതിരെ പൊതുസമൂഹം ഉണരണമെന്നും അവര്‍ പറഞ്ഞു .ലഹരിമുക്ത ഭാരതയാത്രക്ക് നല്കിയസ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.ഗാന്ധി ജയന്തി ദിനത്തില്‍ കേരളത്തിലെ ബീവറേജ് ഔട്!ലെറ്റുകള്‍ അടക്കാത്ത സര്‍ക്കാരിന്റെ നടപടി ശരിയായില്ല .ജനാഭിലാഷം മാനിക്കാത്ത ഭരണകൂടം അപമാനമാണെന്നും അവര്‍ പറഞ്ഞു .
മാനവികതയെ ഹനിക്കുന്ന മദ്യ മയക്കു മരുന്ന് വ്യാപനത്തിനെതിരെ ഭാരതത്തില്‍ സമരം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി ,മുന്‍ മന്ത്രി വി സി കബീര്‍ ,എ കെ സുല്‍ത്താന്‍ ,ഫാ വര്‍ഗീസ് മുഴുതാറ്റ്, ഇസാബിന്‍ അബ്ദുള്‍കരിം ,പുതുശേരി ശ്രീനിവാസന്‍ ,എന്‍ ശിവരാജേഷ് ,കിണാവല്ലൂര്‍ ശശിധരന്‍ .അജിത്‌കൊല്ലങ്കോട് ഫാസില്‍ ഷാജഹാന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."