സിവില്‍സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം
പാലക്കാട്: പൊന്നാനി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഈശ്വരമംഗലത്തുളള സബ് സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ യു.പി.എസ്.സി 2017 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷ പരിശീലന ക്ലാസുകള്‍ നവംബര്‍ 16 ന് ആരംഭിക്കും.
ആറു മാസത്തെ റെഗുലര്‍ പരിശീലന ക്ലാസാണ് ആരംഭിക്കുന്നത്. അപേക്ഷ ഒക്ടോബര്‍ 26 വരെ സ്വീകരിക്കും. പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ ഒക്ടോബര്‍ 30 ന് രാവിലെ 11 ന് നടക്കും. പരീക്ഷഫലം ഒക്ടോബര്‍ 31 ന് പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിട്ടുണ്ട്. 200 രൂപ ഫീസൊടുക്കി നേരിട്ടും. ംംം.രരലസ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ലഭ്യമാകും.
ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷഫോറം ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത 200 രൂപയുടെ ഡി.ഡി, രണ്ടു പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കണം.
അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഈ സ്ഥാപനത്തിലെമൊത്തം സീറ്റില്‍ 50 മുസ്ലിം വിദ്യാര്‍ഥികള്‍ക്കും, പട്ട'ികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
വിശദവിവരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്- 679573 എന്ന വിലാസത്തിലൊ 04942665489. 9287555500 എന്നീ നമ്പറുകളിലൊ ലഭിക്കും. ംംം.രരലസ.ീൃഴ, ലാമശഹ.ശരഴീ്@േഴാമശഹ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."