ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: ഏഴു വരെ അപേക്ഷിക്കാം
അലനല്ലൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2016-18 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ട്‌ടോബര്‍ ഏഴു വരെ നീട്ടി. റേഷന്‍ കാര്‍ഡില്‍ 600 രൂപയോ അതില്‍ താഴെയൊ പ്രതിമാസ വരുമാനം രേഖപ്പെടുത്തിയിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട കുടുംബാഗങ്ങള്‍, പെന്‍ഷന്‍കാര്‍, തെരെഞ്ഞെടുക്കപ്പെട്ട 57 തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവര്‍, അംഗണവാടി വര്‍ക്കര്‍മാര്‍, വിഗലാംഗര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, വാര്‍ധ്യക്യ വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
2017 മാര്‍ച്ച് ഒന്നു വരെ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈവഷമുള്ളര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല.
അപേക്ഷക്ക് ഹാജരാക്കേണ്ട രേഖകള്‍: റേഷന്‍ കാര്‍ഡ് അസ്സലും കോപ്പിയും, തൊഴില്‍ വിഭാഗം തെളിയിക്കുന്ന തിന്നുള്ള രേഖ, പേര് ചേര്‍ക്കേണ്ടവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരുടെ മാരേജ് സര്‍ട്ടിഫിക്കറ്റും ജനനസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."