സി.ഐ.ടി.യു കലാമേള ചെര്‍പ്പുളശ്ശേരിയില്‍
ചെര്‍പ്പുളശ്ശേരി: പാലക്കാട് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ കലാമേള ചെര്‍പ്പുളശ്ശേരിയില്‍ നടക്കും. 22 ന് രാവിലെ മുതല്‍ കാവുവട്ടം ലക്ഷ്മി കല്ല്യാണമണ്ഡപം ഓഡിറ്റോറിയത്തിലാണ് മേള.
മേളയോടനുബന്ധിച്ച് നടക്കുന്ന ആദരസന്ധ്യയില്‍ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കും. നാടകം, നൃത്തനൃത്യങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.
മേളയോടനുബന്ധിച്ച് 18 വയസിനു മുകളിലും താഴെയുമുള്ളവര്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ നടത്തും.
മത്സരങ്ങളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണം. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും മത്സരം.
മത്സരാര്‍ത്ഥികള്‍: കണ്‍വീനര്‍, സിഐടിയു കലാമേള, എ.കെ.ജി മന്ദിരം, എ.കെ.ജി റോഡ്, ചെര്‍പ്പുളശ്ശേരി-679503 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ, 9446237154 എന്ന നമ്പറിലോ ബന്ധപ്പെട്ട് ബുക്ക് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."