വീടുവയ്ക്കുന്നതിനുള്ള ധനസഹായം നല്‍കുന്നു
മട്ടാഞ്ചേരി: ജനക്ഷേമ വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടു പിന്നിരുന്ന കൊച്ചി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജുബിലി വര്‍ഷത്തില്‍ 50 നിര്‍ധന കുടുംബങ്ങള്‍ക്കു വീടുവയ്ക്കുന്നതിനുള്ള ധനസഹായം നല്‍കി ഒരു ചുവടുകൂടി മുന്നേറുന്നു. വാര്‍ഷിക ആഘോഷ സമാപ്തി ദിനത്തില്‍ ഈ ധനസഹായം വിതരണം ചെയ്യും. ഒരു കുടുംബത്തിനു നാലു ലക്ഷം രൂപ വീതമാണു നടന്നതെന്ന് സി.എസ്. എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിയന്‍ അറയ്ക്കല്‍ പറഞ്ഞു.
വാര്‍ഷിക വര്‍ഷത്തില്‍ വിരഹിത ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഹരിതം പദ്ധതിയിലൂടെ 5000 ഗ്രോബാഗുകളും തൈകളും നല്‍കയുണ്ടായി. നിത്യേന പടര്‍ന്നു കൊണ്ടിരിക്കുന്നതിനുള്ള ക്യാന്‍സറിനെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുണ്ടായി. സി.എസ്.എസ്.എസ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയ 450 രോഗികള്‍ക്കു കോയിന്‍ ബോക്‌സ് മുഖേന സ്വരൂപിച്ച 66 ലക്ഷം രൂപ നല്‍കും.
ഗോള്‍ഡന്‍ ജൂബിലി ആഘോഷ സമാപന സമ്മേളനം ഇടക്കൊച്ചി അക്വിനാസ് കോളജ് ഓഡിറ്റോറിയത്തില്‍ 8, 9, തീയതികളില്‍ നടക്കും. 8 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."