തെരുവുനായശല്യത്തിനെതിരേ ചീഫ് ജസ്റ്റിസിന് കത്തയച്ചു
കൊച്ചി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിനെതിരേ നടപടികള്‍ കൈക്കൊള്ളമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള നിയമപ്രകാരം ഇതിനു പരിഹാരം കാണണമെന്നു പരാതിയിലൂടെ ആവശ്യപ്പെട്ടതായി ഉമ പ്രേമന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
താന്‍ ഇക്കാര്യം സംസാരിക്കുവാന്‍ മേനകാ ഗാന്ധിയെ സമീപിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. സ്ത്രീകളും കുട്ടികളുമാണു കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ സംരക്ഷിക്കുവാനുള്ള കേന്ദ്രങ്ങള്‍ തയ്യാറാക്കണം.
അവയെ ആവശ്യമുള്ളവര്‍ക്കു സ്വീകരിക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം.വന്ധ്യംകരണം കൊണ്ടു പ്രശ്‌നത്തിനു പൂര്‍ണ പരിഹാരമാവില്ല.
മാലിന്യ രഹിത തെരുവുനായ മുക്ത കേരളം എന്നതാണു തങ്ങളുടെ ആശയമെന്നും ഉമ പ്രേമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."