ചലനശേഷി നഷ്ടപ്പെട്ട മൂന്നര വയസുകാരന്റെ ചികിത്സയ്ക്കായി നിര്‍ദ്ധന കുടുംബം സുമനസുകളുടെ സഹായം തേടുന്നു
ആലുവ: ചലനശേഷിയും, സംസാരശേഷിയുമില്ലാത്ത മൂന്നര വയസുകാരന്റെ ചികിത്സയ്ക്കായി സമൂഹ മനഃസ്സാക്ഷിക്ക് മുന്‍പില്‍ കൈനീട്ടുകയാണ് ഒരു കുടുംബം. ആലുവ തുരുത്ത് ചിറ്റിയത്തില്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍, ഷിബിന ദമ്പതികളുടെ മകന്‍ മൂന്നര വയസ്സായ മുഹമ്മദ് ആസിഫാണു തലച്ചോറിന്റെ തകരാറുമൂലം ജന്മനാ സംസാരിക്കുവാനോ, ചലിക്കുവാനോ കഴിയാത്തത്. വര്‍ഷങ്ങളായി നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയ ഈ നിര്‍ദ്ധന കുടുംബം ഇപ്പോള്‍ ഒരു വഴിയും കാണാത്ത അവസ്ഥയിലാണുള്ളത്. ഇപ്പോള്‍ കളമശ്ശേരിയിലെ അല്‍ഫ പീഡിയാട്രിക് റീഹാബിലിറ്റേഷന്‍ സെന്ററിലാണ് കുട്ടിയുടെ ചികിത്സ.
മൂന്നു മാസത്തോളമായി നടത്തുന്ന ഈ ചികിത്സയില്‍ കാര്യമായ മാറ്റം കാണുന്നുണ്ട്. ഇത് ഈ കുടുംബത്തിന് പ്രതീക്ഷയ്ക്ക് ഏറെ വക നല്‍കുന്നുണ്ടെങ്കിലും ഏറെ ചിലവേറിയ ചികിത്സ മൂന്നുവര്‍ഷം വരെ തുടരണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം. 3 വര്‍ഷത്തെ ചികിത്സകൊണ്ട് കുട്ടിയുടെ സംസാരശേഷിയും, ചലനശേഷിയും വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ 15,000 രൂപയോളം മാസംതോറും ചിലവുള്ള ചികിത്സയ്ക്കായി ഈ നിര്‍ദ്ധന കുടുംബത്തിന് ചിലവാക്കുവാന്‍ യാതൊന്നും ബാക്കിയില്ലാത്ത അവസ്ഥയാണുള്ളത്.
മിനിലോറി ഡ്രൈവറായ ഷിഹാബുദ്ദീന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്വാസം. ആസിഫിന് പുറമെ 1-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ 2 ഇരട്ട പെണ്‍കുട്ടികളും ഈ കുടുംബത്തിലുണ്ട്. ഏറെ നിര്‍ദ്ധനരായ ഈ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ മനോജ് പി. മൈലന്‍, ഗായത്രിവാസന്‍, ചെങ്ങമനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ പി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ കീഴില്‍ മുഹമ്മദ് ആസിഫ് ചികിത്സാനിധി രൂപീകരിച്ചിട്ടുണ്ട്. സന്മനസ്സുള്ളവരുടെ കരുണകാത്ത് കഴിയുന്ന ഈ കുടുംബത്തെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ഫെഡറല്‍ ബാങ്കിന്റെ ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയര്‍ ശാഖയില്‍ 11320100241263 എന്ന അക്കൗണ്ട് നമ്പറില്‍ (കഎടഇ എഉഞഘ 0601132) ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."